kerala team 
Sports

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

കര്‍ണാടകക്കായി മൊഹ്‌സിന്‍ ഖാന്‍ 6 വിക്കറ്റെടുത്തപ്പോള്‍ വിദ്യുത് കവേരപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകക്കെതിരെ ഇന്നിങ്‌സ് തോല്‍വി വഴങ്ങി കേരളം. ഒരു ഇന്നിങ്‌സിനും 164 റണ്‍സിനുമാണ് കര്‍ണ്ണാടക കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 348 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിങ്‌സില്‍ 184 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

കര്‍ണാടകക്കായി മൊഹ്‌സിന്‍ ഖാന്‍ 6 വിക്കറ്റെടുത്തപ്പോള്‍ വിദ്യുത് കവേരപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി. . പതിനൊന്നാമനായി ഇറങ്ങി 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏദന്‍ ആപ്പിള്‍ ടോമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ കൃഷ്ണപ്രസാദാണ് 33 റണ്‍സെടുത്തപ്പോള്‍ അഹമ്മദ് ഇമ്രാന്‍ 23ഉം ബാബാ അപരാജിത 19ഉം സച്ചിന്‍ ബേബി 12 ഉം റണ്‍സെടുത്ത് പുറത്തായി.

ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് 15 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കര്‍ണാടക 11 പോയന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ട് പോയന്റുള്ള കേരളം ഏഴാം സ്ഥാനത്താണ്. ആദ്യ ഇന്നിംഗ്‌സില്‍ കര്‍ണാടകക്കായി ഇരട്ട സെഞ്ചുറി നേടിയ കരുണ്‍ നായരാണ് കളിയിലെ താരം. സ്‌കോര്‍ കര്‍ണാടക 586-5, കേരളം 238, 184.

വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലത്തിയ കേരളത്തിന് സ്‌കോര്‍ 19 റണ്‍സിലെത്തിയപ്പോള്‍ ആദ്യ തിരിച്ചടിയേറ്റു. നൈറ്റ് വാച്ച്മാനായി മൂന്നാം ദിനം ക്രീസിലെത്തിയ നിധീഷ് എംഡിയെ(9) വിദ്യുത് കവേരപ്പ വീഴ്ത്തി. മൂന്നാം നമ്പറിലെത്തിയ അക്ഷയ് ചന്ദ്രനെ ഗോള്‍ഡന്‍ ഡക്കാക്കി കവേരപ്പ കേരളത്തെ ഞെട്ടിച്ചു. ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും കൃഷ്ണപ്രസാദും പൊരുതുമെന്ന് കരുതിയെങ്കിലും 15 റണ്‍സെടുത്ത അസറുദ്ദീനെ ശിഖര്‍ ഷെട്ടി മടക്കി. ഇതോടെ കേരളം 40-3ലേക്ക് വീണ് തകര്‍ച്ചയിലായി. അഹമ്മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും കൃഷ്ണ പ്രസാദിനെ(33)യും അഹമ്മദ് ഇമ്രാനെയും(23) വീഴ്ത്തിയ മൊഹ്‌സിന്‍ ഖാന്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ കേരളം 106-5ലേക്ക് വീണു.

ബാബാ അപരാജിത്-സച്ചിന്‍ ബേബി സഖ്യത്തിലായിരുന്നു കേരളത്തിന്റെ അവസാന പ്രതീക്ഷ. എന്നാല്‍ സ്‌കോര്‍ 130ല്‍ നില്‍ക്കെ സച്ചിന്‍ ബേബിയെ(12) മൊഹ്‌സിന്‍ ഖാന്‍ ബൗള്‍ഡാക്കിയതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു. ആദ്യ ഇന്നിംഗ്‌സിലെ ടോപ് സകോററായ ബാബാ അപരാജിതിനെ(19) മൊഹ്‌സിന്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ ഷോണ്‍ റോജറെ ബൗള്‍ഡാക്കിയ മൊഹ്‌സിന്‍ ഖാന്‍ അഞ്ച് വിക്കറ്റ് തികച്ചു. വൈശാഖ് ചന്ദ്രനെ(4) ശ്രേയസ് ഗോപാല്‍ മടക്കിയപ്പോള്‍ കണ്‍കഷന്‍ സബ് ആയി ഇറങ്ങിയ ഏദന്‍ ആപ്പിള്‍ ടോം ഹരികൃഷ്ണനെ(16) കൂട്ടുപിടിച്ച് പൊരുതി നോക്കിയെങ്കിലും കേരളത്തിന്റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അവസാന വിക്കറ്റില്‍ ഹരികൃഷ്ണനും-ഏദന്‍ ആപ്പിള്‍ ടോമും 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Ranji trophy: karnataka's victory against Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

സാമ്പത്തിക കാര്യത്തിൽ മുൻകരുതൽ എടുക്കുക; ശാന്തവും ആശ്വാസകരവുമായ ദിവസം

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

SCROLL FOR NEXT