Kerala vs Bengal Ranji Trophy 
Sports

രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ് തകർച്ച; ഒന്നാം ഇന്നിങ്സിൽ 141 റൺസിന് പുറത്ത്; ബംഗാളിന് 209 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ്

നാല് വിക്കറ്റുമായി പ്രദീപ്ത പ്രമാണിക്കും മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമിയും ബംഗാൾ ബൗളിംഗിൽ തിളങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ ബംഗാളിനെതിരായ പോരാട്ടത്തിൽ കേരളത്തിന് കനത്ത ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം വെറും 141 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഒന്നാം ഇന്നിങ്സിൽ ബംഗാൾ 209 റൺസിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കി പിടിമുറുക്കി.

രണ്ടാം ദിനം കളി പുനരാരംഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന അതീവ ദയനീയ നിലയിലായിരുന്നു ആതിഥേയരായ കേരളം. വാലറ്റത്തെ കൂട്ടുപിടിച്ച് തിരിച്ചുവരവ് ലക്ഷ്യമിട്ടിറങ്ങിയ കേരള നിരയിൽ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ മാത്രമാണ് ബംഗാൾ ബൗളിങ് ആക്രമണത്തിന് മുന്നിൽ അല്പമെങ്കിലും ചെറുത്തുനിന്നത്. മികച്ച പ്രതിരോധവുമായി ക്രീസിൽ ഉറച്ചുനിന്ന അസ്ഹറുദ്ദീൻ 30 റൺസുമായി പുറത്താകാതെ നിന്നെങ്കിലും മറുഭാഗത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു.

ഇടംകൈയൻ സ്പിന്നർ പ്രദീപ്ത പ്രമാണിക്കിന്റെ തകർപ്പൻ ബൗളിംഗാണ് കേരളത്തിന്റെ ഇന്നിങ്സ് ചുരുട്ടിക്കൂട്ടിയത്. മത്സരത്തിൽ ആകെ നാല് വിക്കറ്റുകൾ വീഴ്ത്തിയ പ്രദീപ്ത, രണ്ടാം ദിനം വീണ മൂന്ന് വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. പരിചയസമ്പന്നനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ മൂർച്ചയേറിയ പന്തുകളും കേരള ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. ഷമി മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തി കേരളത്തെ വരിഞ്ഞുമുറുക്കി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗാൾ തങ്ങളുടെ ഒന്നാം ഇന്നിങ്സിൽ 350 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയിരുന്നു. മധ്യനിരയിൽ തകർപ്പൻ സെഞ്ചുറിയുമായി കളംനിറഞ്ഞ ഷഹബാസ് അഹമ്മദിന്റെ ബാറ്റിങ്ങാണ് ബംഗാളിന് കരുത്തായത്. 203 പന്തുകളിൽ നിന്ന് എട്ട് ഫോറുകളും നാല് സിക്സറുകളുമടക്കം 121 റൺസാണ് ഷഹബാസ് അടിച്ചുകൂട്ടിയത്. കേരളത്തിന് വേണ്ടി ബൗളിംഗിൽ സ്പിന്നർ ആദിത്യ സർവാതെ നാലും പേസർ എൻ.പി. ബേസിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. എം.ഡി. നിധീഷ് രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിങ്സിൽ വഴങ്ങിയ വലിയ ലീഡ് മറികടന്ന് മത്സരത്തിലേക്ക് തിരിച്ചെത്താൻ കേരളത്തിന് ഇനി അസാധാരണ പോരാട്ടം തന്നെ പുറത്തെടുക്കേണ്ടി വരും.

In the ongoing Ranji Trophy encounter in Thiruvananthapuram, Kerala suffered a severe batting collapse, folding for a paltry 141 runs in their first innings against Bengal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ

'രണ്ടര മണിക്കൂർ ആ പൊസിഷനിൽ തന്നെ ഇരുന്നു, നയൻ ഇത്രയും ഉയരത്തിലെത്താൻ കാരണം അതാണ്'; തുറന്നുപറഞ്ഞ് ഖുശ്ബു

കൃഷിയിടത്തിലെ സ്വര്‍ണവിള; ജാതി കൃഷിയിലൂടെ നേടാം മികച്ച വരുമാനം

കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി