കേരള ടീമിന്‍റെ വിജയാഘോഷം എക്സ്
Sports

6 വര്‍ഷത്തെ കാത്തിരിപ്പ്; ബിഹാറിനെതിരെ ഇന്നിങ്‌സ് ജയവുമായി കേരളം രഞ്ജി ക്വാര്‍ട്ടറില്‍

പത്ത് വിക്കറ്റുകള്‍ വീഴ്ത്തി ജലജ സക്‌സേന

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിഹാറിനെതിരായ നിര്‍ണായക രഞ്ജി ട്രോഫി പോരാട്ടത്തില്‍ ഇന്നിങ്‌സ് ജയം സ്വന്തമാക്കി കേരളം രഞ്ജി ട്രോഫി പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍. ആറ് വര്‍ഷത്തിനു ശേഷമാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. മിന്നും ബൗളിങിലൂടെയാണ് കേരളം ബിഹാറിനെ ഒതുക്കിയത്. ഇന്നിങ്സിനും 169 റണ്‍സിനുമാണ് കേരളത്തിന്‍റെ മുന്നേറ്റം.

ഒന്നാം ഇന്നിങ്‌സില്‍ കേരളം 351 റണ്‍സെടുത്തു. ബിഹാറിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 64 റണ്‍സില്‍ അവസാനിച്ചു. ഫോളോ ചെയ്ത് വീണ്ടും ബാറ്റിങിനിറങ്ങിയ അവരുടെ രണ്ടാം ഇന്നിങ്‌സ് 118 റണ്‍സിലും തീര്‍ന്നു.

രണ്ടിന്നിങ്‌സിലുമായി 5 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ വെറ്ററന്‍ ജലജ സക്‌സേനയുടെ മികച്ച ബൗളിങാണ് ബിഹാറിന്റെ അടി തെറ്റിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ആദിത്യ സാര്‍വതെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

31 റണ്‍സെടുത്ത എസ് ഗാനി, 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ വീര്‍ പ്രതാപ് സിങ് എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ബിഹാറിനായി പൊരുതിയത്. ഒന്നാം ഇന്നിങ്‌സില്‍ സര്‍മാന്‍ നിഗ്രോത് മാത്രമാണ് (21) ബിഹാര്‍ നിരയില്‍ പിടിച്ചു നിന്നത്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ആറാമനായി എത്തിയ സല്‍മാന്‍ നിസാര്‍ നേടിയ സെഞ്ച്വറി (150)യാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 15 ഫോറും 2 സിക്സും സഹിതമാണ് സല്‍മാന്‍ മികച്ച ബാറ്റിങ് പുറത്തെടുത്തത്.

ഷോണ്‍ റോജര്‍ അര്‍ധ സെഞ്ച്വറി നേടി. താരം 59 റണ്‍സുമായി മടങ്ങി. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ (38), വാലറ്റത്ത് എംഡി നിധീഷ് (30) എന്നിവരും തിളങ്ങി.

ടോസ് നേടി കേരളം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ 81 റണ്‍സ് ചേര്‍ക്കുന്നതിനിടെ കേരളത്തിനു 4 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീടാണ് കേരളം കളി തിരികെ പിടിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT