മൈക്കല്‍ ഫെല്‍പ്‌സ് ഫെയ്സ്ബുക്ക്
Sports

ഈ ഒളിംപിക്സ് റെക്കോര്‍ഡുകള്‍ എളുപ്പം തകരില്ല!

ഒളിംപിക്സ് ചരിത്രത്തിലെ അപൂര്‍വ റെക്കോര്‍ഡുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

100 മീറ്ററില്‍ ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് മുതല്‍ ചൈന, അമേരിക്ക ടീമുകള്‍ വരെ ഈ റെക്കോര്‍ഡ് പട്ടികയിലുണ്ട്.

'9.69', '9.63' സെക്കന്‍ഡുകള്‍

ഉസൈന്‍ ബോള്‍ട്ട്

2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ 9.69 സെക്കന്‍ഡുകള്‍ ഓടി തീര്‍ത്ത് ഉസൈന്‍ ബോള്‍ട്ട് സ്ഥാപിച്ച ഒളിംപിക് റെക്കോര്‍ഡ് നാല് വര്‍ഷത്തിനു ശേഷം താരം തന്നെ തിരുത്തി. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഈ റെക്കോര്‍ഡ് തിരുത്തി ബോള്‍ട്ട് 9.63 സെക്കന്‍ഡില്‍ ഓടി തീര്‍ത്ത് വീണ്ടും വിസ്മയം തീര്‍ത്തു. 2009ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 9.58 സെക്കന്‍ഡില്‍ ഓടി ബോള്‍ട്ട് ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. നിലവില്‍ ഈ റെക്കോര്‍ഡുകളൊന്നും ആരും തകര്‍ത്തിട്ടില്ല.

100ല്‍ 53 മെഡല്‍

പാരിസ് ഒളിംപിക്സില്‍ മത്സരിക്കുന്ന ചൈനയുടെ ടേബിള്‍ ടെന്നീസ് താരം ചെന്‍ മെങ്

1988ലെ എഡിഷനിലാണ് ടേബിള്‍ ടെന്നീസ് പോരാട്ടം ഒളിംപിക്‌സില്‍ വരുന്നത്. ഇക്കാലത്തിനിടെ 100 മെഡലുകള്‍ ഒളിംപിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ നല്‍കിയിട്ടുണ്ട്. അതില്‍ 53 എണ്ണം ചൈന സ്വന്തമാക്കി. ഈ റെക്കോര്‍ഡ് സമീപത്തൊന്നും തകരാന്‍ സാധ്യതയില്ല.

കുതിരപ്പുറത്ത് 11 ഒളിംപിക്‌സുകള്‍

ഇയാന്‍ മില്ലര്‍

ഇയാന്‍ മില്ലര്‍ എന്ന കനേഡിയന്‍ ഇക്വേസ്ട്രിയന്‍ ടീം ക്യാപ്റ്റനാണ് ഏറ്റവും കൂടുതല്‍ ഒളിംപിക്‌സ് മത്സരങ്ങള്‍ കളിച്ച താരം. 11 ഒളിംപിക്‌സുകളിലാണ് താരം കാനഡയ്ക്കായി കളത്തിലെത്തിയത്. 1972 മുതല്‍ 2012 വരെ തുടരെ 11 ഒളിംപിക്‌സുകള്‍. പക്ഷേ ഒരു സ്വര്‍ണ മെഡല്‍ പോലും നേടാന്‍ സാധിച്ചില്ല. ഒരു വെള്ളി മെഡലാണ് നേട്ടം. ടീം ജംപിങ് പോരിലാണ് വെള്ളിത്തിളക്കം.

ഒറ്റ ഒളിംപിക്‌സ് 231 മെഡലുകള്‍

പാരിസ് ഒളിംപിക്സില്‍ അമേരിക്കക്കായി മത്സരിക്കുന്ന ജിംനാസ്റ്റിക്സ് താരം സിമോണ്‍ ബൈല്‍സ്

1904ല്‍ നടന്ന ഒളിംപിക്‌സില്‍ 280ല്‍ 231 മെഡലുകളും അമേരിക്ക നേടി. 76 സ്വര്‍ണം, 78 വെള്ളി, 77 വെങ്കലം ഉള്‍പ്പെടെ 231 മെഡലുകള്‍. രണ്ടാം സ്ഥാനത്ത് ജര്‍മനിയാണ്. അവര്‍ക്ക് ആകെ കിട്ടിയത് നാല് സ്വര്‍ണമടക്കം വെറും 15 മെഡലുകള്‍. ശേഷിക്കുന്ന ടീമുകളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ! ഒരു ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡലുകളെന്ന ഈ റെക്കോര്‍ഡും ഇപ്പോഴും തകരാതെ നില്‍ക്കുന്നു.

'പറക്കും മത്സ്യം' ഫെല്‍പ്‌സ്

മൈക്കല്‍ ഫെല്‍പ്‌സ്

ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരം അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സാണ്. 23 സ്വര്‍ണം, 3 വെള്ളി, 2 വെങ്കലം. ആകെ 28 മെഡലുകള്‍. മറ്റൊരു താരവും ഇതുവരെ സ്വര്‍ണത്തിന്റെ എണ്ണം രണ്ടക്കം കടത്തിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍