പറക്കും ബിഷ്ണോയി, സൂപ്പര്‍ ക്യാച്ച് ഏറ്റെടുത്ത് ആരാധകര്‍ എക്‌സ്
Sports

പറക്കും ബിഷ്ണോയി, സൂപ്പര്‍ ക്യാച്ച് ഏറ്റെടുത്ത് ആരാധകര്‍, വിഡിയോ

കെയ്ന്‍ വില്യംസണിനെ ഒറ്റക്കൈ ക്യാച്ചിലൂടെയാണ്‌ ബിഷ്‌ണോയ് പുറത്താക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിന് പരാജയപ്പെടുത്തിയപ്പോള്‍ രവി ബിഷ്ണോയുടെ തകര്‍പ്പന്‍ ക്യാച്ചും ശ്രദ്ധിക്കപ്പെട്ടു. ബിഷ്‌ണോയി തന്നെ എറിഞ്ഞ എട്ടാം ഓവറിലാണ് തകര്‍പ്പന്‍ ക്യാച്ച് പിറന്നത്.

കെയ്ന്‍ വില്യംസണിനെ ഒറ്റക്കൈ ക്യാച്ചിലൂടെയാണ്‌ ബിഷ്‌ണോയ് പുറത്താക്കിയത്. ക്യാച്ച് ആരാധകരുടെ ഹൃദയം കവര്‍ന്നു. ബിഷ്‌ണോയിയുടെ എട്ടാം ഓവറിലെ രണ്ടാം പന്തിലാണ് വില്യംസണ്‍ പുറത്താകുന്നത്. ഒരു ഫുള്‍ ലങ്ത് ഡെലിവറിയില്‍ താരത്തിന്റെ ഷോട്ടില്‍നിന്നുള്ള പന്ത് ബിഷ്‌ണോയി വലത്തേക്ക് പറന്നുചാടി ഒറ്റക്കൈയില്‍ കൈയിലൊതുക്കുകയായിരുന്നു. അഞ്ചു പന്തില്‍ ഒരു റണ്ണായിരുന്നു താരത്തിന്റെ സമ്പാദ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിഷ്‌ണോയി പന്ത് പറന്നുപിടിക്കുന്നിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് ഇതിനോട് പ്രതികരിക്കുന്നത്. 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളി'ലൊന്ന് എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. മത്സരത്തില്‍ രണ്ട് ഓവറുകളില്‍ നിന്ന് എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് താരം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT