വനിതാ പ്രീമിയർ ലീ​ഗ് ട്രോഫിയുമായി ക്യാപ്റ്റൻമാർ‌ എക്സ്
Sports

ആര്‍സിബിയും ഗുജറാത്ത് ജയന്റ്‌സും നേര്‍ക്കുനേര്‍; വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടം തുടങ്ങുന്നു

ഇന്ന് വൈകീട്ട് 7.30 മുതല്‍ വഡോദരയിലാണ് ഉദ്ഘാട മത്സരം

Author : സമകാലിക മലയാളം ഡെസ്ക്

വഡോദര: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎൽ) ആവേശം ഇന്ന് മുതല്‍. ഇന്ന് ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ കിരീട ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ജയന്റ്‌സുമായി ഏറ്റുമുട്ടും.

ടൂര്‍ണമെന്റിന്റെ മൂന്നാം പതിപ്പാണ് അരങ്ങേറുന്നത്. മാര്‍ച്ച് 15നാണ് ഫൈനല്‍ പോരാട്ടം.

5 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ് ടീമുകളാണ് അണിനിരക്കുന്നത്.

ഇതാദ്യമായി നാല് വേദികളിലായാണ് ഇത്തവണ പോരാട്ടം. വഡോദര, ലഖ്‌നൗ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സ്‌റ്റേഡിയങ്ങളിലാണ് പോരാട്ടം.

വഡോദരയില്‍ ആറ് മത്സരങ്ങളും ബംഗളൂരുവില്‍ എട്ട് മത്സരങ്ങളും ലഖ്‌നൗവില്‍ നാല് മത്സരങ്ങളും അരങ്ങേറും. നാല് മത്സരങ്ങള്‍ മുംബൈയിലും നടക്കും. വൈകീട്ട് 7.30 മുതലാണ് പോരാട്ടങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ വഴിയും ഹോട്ട് സ്റ്റാറിലൂടേയും മത്സരം തത്സമയം കാണാം.

ക്യാപ്റ്റന്‍മാര്‍

ഇത്തവണ മൂന്ന് ടീമുകള്‍ക്ക് ഇന്ത്യന്‍ താരങ്ങളും രണ്ട് ടീമുകള്‍ക്ക് വിദേശ താരങ്ങളുമാണ് ക്യാപ്റ്റന്‍മാര്‍. നിലവിലെ കിരീട ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, മുംബൈ ഇന്ത്യന്‍സ്, യുപി വാരിയേഴ്‌സ് ടീമുകളെയാണ് ഇന്ത്യന്‍ താരങ്ങള്‍ നയിക്കുന്നത്.

ആര്‍സിബിയെ സ്മൃതി മന്ധാനയും മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് സിങുമാണ് നയിക്കുന്നത്. യുപി വാരിയേഴ്‌സിനെ ദീപ്തി ശര്‍മയാണ് നയിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ മെഗ് ലാന്നിങാണ്. ആഷ്‌ലി ഗാര്‍ഡ്‌നറാണ് ഗുജറാത്ത് ജയന്റ്‌സ് ക്യാപ്റ്റന്‍.

അണ്ടര്‍ 19 താരങ്ങള്‍

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് നിലനിര്‍ത്തിയ ഇന്ത്യന്‍ താരങ്ങളില്‍ ചിലരും ഇത്തവണ ഡബ്ല്യുപിഎല്ലില്‍ എത്തുന്നുണ്ട്. ക്യാപ്റ്റന്‍ നികി പ്രസാദ് ഡല്‍ഹിക്കായി കളത്തിലെത്തും. പരുണിക സിസോദിയ മുംബൈ ഇന്ത്യന്‍സില്‍. ഷബ്‌നം ഷക്കീല്‍ ഗുജറാത്ത് ജയന്റ്‌സിലാണ്. മലയാളി താരം വിജെ ജോഷിത ബംഗളൂരുവിലും ജി കമാലിനി മുംബൈ ഇന്ത്യന്‍സിലുമാണ് കളിക്കാനിറങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്