ഗ്രേസ് ഹാരിസ്, സ്മൃതി മന്ധാന  
Sports

സൂപ്പര്‍ ഇന്നിങ്‌സുകളുമായി സ്മൃതിയും ഗ്രേസും; ആര്‍സിബി വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍

യുപിക്കെതിരെ 144 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരു 13.1 ഓവറിലാണ് ജയം നേടിയത്

സമകാലിക മലയാളം ഡെസ്ക്

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍. യുപി വാരിയേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച്ാണ് ആര്‍സിബിയുടെ ഫൈനല്‍ പ്രവേശം. അവസാന മത്സരം പൂര്‍ത്തിയാക്കിയ ബംഗളൂരുവിന് എട്ട് കളിയില്‍ 12 പോയിന്റാണ്. നാല് പോയിന്റ് മാത്രമുള്ള യുപി ഒരു കളിശേഷിക്കെ പുറത്തായി.

യുപിക്കെതിരെ 144 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരു 13.1 ഓവറിലാണ് ജയം നേടിയത്. ഗ്രേസ് ഹാരിസ്,ക്യാപ്റ്റന്‍ സ്മൃതി മന്ധാന എന്നിവരുടെ ഇന്നിങ്‌സുകളാണ് നിര്‍ണായകമായത്. ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഗ്രേസ് ഹാരിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സ് കൂട്ടിചേര്‍ത്തു. 37 പന്തില്‍ 13 ഫോറും രണ്ട് സിക്സറും സഹിതം 75 റണ്‍സെടുത്ത ഗ്രേസ് ഹാരിസ് ടോപ് സ്‌കോററായി. 27 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറുമടക്കം 54 റണ്‍സാണ് സ്മൃതിയുടെ സമ്പാദ്യം. ഇരുവരും മടങ്ങിയെങ്കിലും ജോര്‍ജ് വോളും(16), റിച്ച ഘോഷും(0) ആര്‍സിബിയെ മറ്റൊരു ഫൈനലിലേക്ക് നയിച്ചു.

ആദ്യം ബാറ്റ് ചെയ്ത യുപി എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 143 റണ്ണെടുത്തത്. ദീപ്തി ശര്‍മയുടെ(43 പന്തില്‍ 55) അര്‍ധ സെഞ്ച്വറി കരുത്തിലാണ് യുപി വാരിയേഴ്സ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ മെഗ് ലാനിങ്(41)മികച്ച പിന്തുണ നല്‍കി. എന്നാല്‍ മധ്യനിര തകര്‍ന്നടിഞ്ഞതോടെ യുപിയ്ക്ക് വലിയ ലക്ഷ്യത്തിലേക്ക് മുന്നേറാനായില്ല. ആര്‍സിബിക്കായി നദിനെ ഡിക്ലെര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി.

Smriti and Grace with super innings; RCB in Women's Premier League final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി?; എലത്തൂര്‍ കൊലപാതകത്തില്‍ മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യം പുറത്ത്

അതിശൈത്യം; യുക്രൈനില്‍ ഒരാഴ്ച വെടിനിര്‍ത്തല്‍, പുടിന്‍ ആവശ്യം സമ്മതിച്ചെന്ന് ട്രംപ്

ചുവരില്‍ വരച്ച അതേ സ്വപ്ന വീട്; സ്‌കൂളിന് മുന്നിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി

പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

SCROLL FOR NEXT