ഫോട്ടോ: ട്വിറ്റർ 
Sports

ശ്രീജേഷിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നാട്; ഇന്ന് വൈകീട്ട് കൊച്ചിയില്‍; കാത്തിരിക്കുന്നത് വന്‍ സ്വീകരണം

വെങ്കല മെഡലുമായി എത്തുന്ന ശ്രീജേഷിന് വലിയ സ്വീകരണമാണ് കൊച്ചിയില്‍ കാത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ടോക്യോയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി സംഘത്തിലെ മലയാളി താരം പിആര്‍ ശ്രീജേഷ് ഇന്ന് നാട്ടിലേക്ക് തിരിച്ചെത്തും. വെങ്കല മെഡലുമായി എത്തുന്ന ശ്രീജേഷിന് വലിയ സ്വീകരണമാണ് കൊച്ചിയില്‍ കാത്തിരിക്കുന്നത്. 

ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ശ്രീജേഷ് നെടുമ്പാശേരി വിമാനത്താവണത്തില്‍ എത്തുന്നത്. ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. കായിക മന്ത്രി എ അബ്ദുറഹ്മാന്‍ നേരിട്ടെത്തും. 

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം. സ്വദേശമായ കിഴക്കമ്പലത്തും വലിയ സ്വീകരണമാണ് ശ്രീജേഷിനെ കാത്തിരിക്കുന്നത്.. 

ടോക്യോയില്‍ മെഡല്‍ നേടിയ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വെങ്കലം നേടിയ ഹോക്കി ടീം അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!