വിനീഷ്യസ് ജൂനിയര്‍ ഫയൽ
Sports

വീണ്ടും പൊടിപാറുമോ?; എല്‍ ക്ലാസികോ ഇന്ന്

സ്പാനിഷ് ഫുട്‌ബോളില്‍ ഇന്ന് വീണ്ടും എല്‍ ക്ലാസികോ പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളില്‍ ഇന്ന് വീണ്ടും എല്‍ ക്ലാസികോ പോരാട്ടം. ലാലിഗയില്‍ റയല്‍ മാഡ്രിഡും എഫ്‌സി ബാഴ്‌സലോണയും ഞായറാഴ്ച രാത്രി 12.30ന് മുഖാമുഖം വരും. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുവിലാണ് മത്സരം. വിനീഷ്യസ് ജൂനിയര്‍, റോഡിഗ്രോ, ജോസെലും, ബ്രാഹിം എന്നിവരായിരിക്കും റയലിന്റെ മുന്നേറ്റനിരയില്‍ ഉണ്ടാവുക

ലാലിഗയിലെ ആദ്യഘട്ടത്തില്‍ ന്യൂകാമ്പില്‍ 2-1ന് റയല്‍ ജയിച്ചിരുന്നു. അതിന് ശേഷം നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പിലും ജയം റയലിനൊപ്പമായിരുന്നു. ലീഗില്‍ എട്ടു പോയിന്റിന്റെ ലീഡുള്ള റയലിന് ബാഴ്‌സയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ കിരീടത്തിലേക്കുള്ള വഴി എളുപ്പമാക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാണ് ഇരുടീമുകളും വരുന്നത്. റയല്‍ ആത്മവിശ്വാസത്തിലാണ് റയല്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ മുട്ടുകുത്തിച്ച് സെമിയില്‍ കടന്നാണ് എത്തുന്നത്. ലാലിഗയില്‍ 31 കളിയില്‍ 78 പോയിന്റാണ് കാര്‍ലോ ആന്‍സെലോട്ടിക്കും കൂട്ടര്‍ക്കും ഉള്ളത്. രണ്ടാമതുള്ള നിലവിലെ ജേതാക്കളായ ബാഴ്‌സയ്ക്ക് 70 പോയിന്റാണ് ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT