Record 23 Red Cards Issued After Massive Fight in Brazilian Football Final special arrangement
Sports

ഇതോ ഫുട്ബോൾ?, കളിക്കിടെ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ഇടി, 23 റെഡ് കാർഡ് (വിഡിയോ)

അത്‌ലറ്റിക്കോ മിനീറോയുടെ ഗോൾകീപ്പറായ എവെർസണും ക്രൂസെയ്‌റോ മിഡ്ഫീൽഡർ ക്രിസ്റ്റ്യനും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോളിന് മറ്റൊരു നാണക്കേടിന്റെ ചരിത്രം കൂടി. പ്രാദേശിക പ്രൊഫഷണൽ ലീഗായ കാമ്പിയോനാറ്റോ മിനീറോയുടെ ഫൈനലിൽ 23 തവണയാണ് റഫറി ചുവപ്പ് കാർഡുകൾ പുറത്തെടുത്തത്. മിനീറോ സ്റ്റേഡിയത്തിൽ ചിരവൈരികളായ അത്‌ലറ്റിക്കോ മിനീറോയും ക്രൂസീറോയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം നടന്നത്. ഏകപക്ഷീയമായ ഒരു ഗോളിന് മത്സരത്തിൽ ക്രൂസീറോ ജയിച്ചെങ്കിലും പിന്നീട് നടന്ന കൂട്ടത്തല്ലിൽ കടുത്ത നടപടികൾ ക്ലബ്ബുകൾക്കെതിരെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അത്‌ലറ്റിക്കോ മിനീറോയുടെ ഗോൾകീപ്പറായ എവെർസണും ക്രൂസെയ്‌റോ മിഡ്ഫീൽഡർ ക്രിസ്റ്റ്യനും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നിലത്ത് വീണുകിടന്ന ക്രിസ്റ്റ്യനെ എവെർസൺ ബലം പ്രയോഗിച്ച് തള്ളിമാറ്റിയതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി.

വളരെപ്പെട്ടെന്ന് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളും കോച്ചിങ് സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും മൈതാനത്തേക്ക് കുതിച്ചെത്തി. താരങ്ങൾ പരസ്പരം ചവിട്ടിയും ഇടിച്ചും ഗ്രൗണ്ടിൽ ഏറ്റുമുട്ടി. ഒടുവിൽ മിലിട്ടറി പൊലീസ് ഇടപെട്ടാണ് താരങ്ങളെ പിടിച്ചുമാറ്റിയത്.

മത്സരം അവസാനിച്ചതിന് പിന്നാലെ റഫറിയായ മാത്യുസ് സംഭവങ്ങൾ വിലയിരുത്തി 23 താരങ്ങൾക്ക് ചുവപ്പ് കാർഡുകൾ നൽകി പുറത്താക്കുക ആയിരുന്നു. ഇതിൽ 12 പേർ ക്രൂസീറോ ടീമിൽ നിന്നുള്ളവരും 11 പേർ അഅത്‌ലറ്റിക്കോ മിനീറോയിൽ നിന്നുള്ളവരുമായിരുന്നു. സംഘർഷത്തിന് കാരണമായ എവെർസനും ക്രിസ്റ്റ്യനും ആദ്യം തന്നെ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. കൂട്ടയടിയിൽ ഉൾപ്പെട്ടതിനാണ് ശേഷിക്കുന്ന 21 താരങ്ങൾക്ക് റഫറി റെഡ് കാർഡ് നൽകിയത്.

Record 23 Red Cards Issued After Massive Fight in Brazilian Football Final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാനടനെ മനസിലാക്കണമായിരുന്നു, അപമാനിക്കരുതായിരുന്നു; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

ആവേശകരമായ സ്വീകരണത്തിന് പിന്നാലെ സഞ്ജുവിന് ഫോണിൽ വിളിച്ചു മുഖ്യമന്ത്രി

അത് ചികിത്സാപ്പിഴവ്‌; വിനോദിനിക്ക് 21 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കണം: ഹൈക്കോടതി

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഐസിഎംആർ പ്രോജക്ടിൽ ഒഴിവുകൾ, മാർച്ച് 11 വരെ അപേക്ഷിക്കാം

കറങ്ങാം സ്വപ്‌ന നഗരിയും മാനാഞ്ചിറയും; ബീച്ചിലെ കാറ്റും കൊള്ളാം; കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ നാളെ മുതല്‍ കോഴിക്കോട്ടും

SCROLL FOR NEXT