'ചേട്ടൻ വന്നല്ലോ'; ജന്മനാട്ടിൽ സഞ്ജുവിന് ആവേശകരമായ സ്വീകരണം (വിഡിയോ)

സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗികമായി സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
Sanju Samson
Fans Give Warm Welcome to Sanju Samson in Thiruvananthapuramspecial arrangement
Updated on
1 min read

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായ സഞ്ജു സാംസണിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് താരത്തിനെ സ്വീകരിച്ചത്. നിരവധി ആരാധകരാണ് താരത്തെ ഒരു നോക്ക് കാണാൻ എയർപോർട്ടിൽ തടിച്ചു കൂടിയത്.

Sanju Samson
'കോച്ച് സാബ്, നിങ്ങളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്', ധോനിക്കെതിരെ ഒളിയമ്പുമായി ഗൗതം ഗംഭീർ

സഞ്ജു എയർപോർട്ടിന് പുറത്ത് എത്തിയതോടെ ആരാധകരുടെ ആവേശവും അതിരുവിട്ടു. ചേട്ടാ,ചേട്ടാ വിളികളോടെയാണ് താരത്തെ ആരാധകർ സ്വീകരിച്ചത്. തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ താരം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗികമായി സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

Sanju Samson
'കഴിഞ്ഞിട്ടില്ല രാമ, ഇനി ഒരു ലക്ഷ്യം കൂടിയുണ്ട്'; സൂര്യകുമാറിന്റെയും സംഘത്തിന്റെയും അടുത്ത പ്ലാൻ ഇതാണ്

സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസുമായുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയ പോരാട്ടം ഫൈനല്‍ വരെ തുടര്‍ന്ന സഞ്ജു ട്വന്റി 20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ ടീം ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം കിട്ടിയത്. നിര്‍ണായക മത്സരങ്ങളില്‍ സെഞ്ച്വറിക്ക് തുല്യമായ മൂന്ന് അര്‍ധസെഞ്ച്വറിയുമായി രാജ്യത്തിന്റെ തന്നെ അഭിമാനമായി സഞ്ജു മാറിയിരുന്നു.

Summary

Fans Give Warm Welcome to Sanju Samson in Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com