​ഗോൾ നേട്ടമാഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ/ ട്വിറ്റർ 
Sports

ഇരട്ട ഗോളില്‍ റെക്കോര്‍ഡ് നേട്ടം; പെലെയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇരട്ട ഗോളില്‍ റെക്കോര്‍ഡ് നേട്ടം; പെലെയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ബ്രസീല്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് മറികടന്ന് പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ദേശീയ ടീമിനും ക്ലബ് ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടത്തിലാണ് റൊണാള്‍ഡോ പെലെയെ പിന്തള്ളിയത്. ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ ഉദീനിസെയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് പോര്‍ച്ചുഗല്‍ നായകന്റെ മുന്നേറ്റം.  

758 ഗോളുകളാണ് യുവന്റസ് താരം ഇതുവരെ സ്വന്തമാക്കിയത്. 757 ആണ് പെലെയുടെ അക്കൗണ്ടിലുള്ള ഗോളുകളുടെ എണ്ണം. ഈ റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തിക്കുറിച്ചത്. സ്‌കോര്‍ ചെയ്ത ഗോളുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് നിലവില്‍ റൊണാള്‍ഡോ ഉള്ളത്. 

സ്ലാവിയ പ്രാഗ് ഇതിഹാസം ജോസെഫ് ബിക്കന്‍ മാത്രമാണ് നിലവില്‍ ഗോള്‍ വേട്ടയില്‍ റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്. 1931നും 55നും ഇടയില്‍ കളിച്ച അദ്ദേഹം 530 കളികളില്‍ നിന്ന് 805 ഗോളുകളാണ് വലയിലാക്കിയത്. ഈ റെക്കോര്‍ഡും ഒരു പക്ഷേ റൊണാള്‍ഡോ മറികടന്നേക്കാം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി