സെഞ്ച്വറി നേട്ടമാഘോഷിക്കുന്ന റീസ ഹെന്‍ഡ്രിക്സ് പിടിഐ
Sports

63 പന്തില്‍ 117, റീസ ഹെന്‍ഡ്രിക്‌സിന്റെ കന്നി ശതകം; പാകിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

2 വര്‍ഷത്തിനു ശേഷം സ്വന്തം മണ്ണില്‍ ടി20 പരമ്പര നേട്ടം ആഘോഷിച്ച് പ്രോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കന്നി ടി20 സെഞ്ച്വറി ബലത്തില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഉറപ്പിച്ചു. രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റിന്റെ ജയമാണ് അവര്‍ ആഘോഷിച്ചത്. ഇതോടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണില്‍ ടി20 പരമ്പര നേട്ടവും സ്വന്തമാക്കി. തുടരെ രണ്ട് ജയങ്ങളുമായാണ് അവര്‍ പരമ്പര ഉറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ദക്ഷിണാഫ്രിക്ക 3 പന്തുകള്‍ അവശേഷിക്കേ 19.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചാണ് വിജയം തൊട്ടത്.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന് ഹെന്‍ഡ്രിക്‌സിന്റെ തീപ്പൊരി ബാറ്റിങ് തുണയായി. താരം 63 പന്തില്‍ 10 സിക്‌സും 7 ഫോറും സഹിതം 117 റണ്‍സെടുത്തു. താരത്തിന്റെ കന്നി ടി20 അന്താരാഷ്ട്ര സെഞ്ച്വറി. 38 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 66 റണ്‍സുമായി പുറത്താകാതെ നിന്ന റസ്സി വാന്‍ ഡര്‍ ഡസന്റെ മികവും ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം എളുപ്പമാക്കി.

നേരത്തെ ാേപ്പണര്‍ സയം അയൂബ് പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പാകിസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. താരം 57 പന്തില്‍ 5 സിക്‌സും 11 ഫോറും സഹിതം 98 റണ്‍സുമായി പുറത്താകാതെ നിന്നു. മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (31), ഇര്‍ഫാന്‍ ഖാന്‍ (16 പന്തില്‍ 30) എന്നിവരുടെ മികവും പാക് ഇന്നിങ്‌സിനെ തുണച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT