മുഹമ്മദ് ഷമി/ ഫയല്‍ ചിത്രം 
Sports

ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത; പിങ്ക് ബോള്‍ ടെസ്റ്റിനായി മുഹമ്മദ് ഷമി ടീമിനൊപ്പം ചേരും

രണ്ടാം ടെസ്റ്റിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് ആശ്വാസമാവുന്ന മറ്റൊന്ന് കൂടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടാം ടെസ്റ്റിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് ആശ്വാസമാവുന്ന മറ്റൊന്ന് കൂടി. പേസര്‍ മുഹമ്മദ് ഷമി പിങ്ക് ബോള്‍ ടെസ്റ്റിനായി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഷമിക്ക് പരിക്കേറ്റത്. ഷമിക്കൊപ്പം നവ്ദീപ് സെയ്‌നിയും പരിക്കില്‍ നിന്ന് തിരികെ എത്തി. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിലാണ് സെയ്‌നിക്ക് പരിക്കേറ്റത്. ഇരുവരോടും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കേണ്ടെന്ന് ബിസിസിഐ നിര്‍ദേശിച്ചിരുന്നു. 

പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ബൂമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ കുല്‍ദീപ് യാദവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഇന്ത്യ ഒഴിവാക്കി പകരം ബൂമ്രയെ കൊണ്ടുവരും എന്ന മാറ്റം മാത്രമാണ് ഉണ്ടാവുക എന്ന് ഗാവസ്‌കര്‍ പറഞ്ഞിരുന്നു. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമിയും ഇലവനിലേക്ക് എത്തിയേക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. 

ഇന്ത്യ മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ടാം ടെസ്റ്റിന് തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ടീം പ്രഖ്യാപനവുമായി എത്തി. മൊയിന്‍ അലി ആദ്യ രണ്ട് ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു