ഡേവിഡ് ബെക്കാം, ഇസ്മയില സറിന്റെ ഗോള്‍/വീഡിയോ ദൃശ്യം 
Sports

1996ലെ ബെക്കാമിന്റെ ഗോള്‍ ഓര്‍മിപ്പിച്ച് ഇസ്മയില സര്‍; വല കുലുക്കിയത് 60 വാര അകലെ നിന്ന്‌(വീഡിയോ)

1996ല്‍ ഡേവിഡ് ബെക്കാമില്‍ നിന്ന് വന്ന ഗോളിനോടാണ് ആരാധകര്‍ ഇസ്മയിലയുടെ ഗോളിനെ ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 60 വാര അകലെ നിന്ന് ഗോള്‍ വല കുലുക്കി വെസ്റ്റ് വാര്‍ഡിന്റെ ഇസ്മയില സര്‍. വാറ്റ്‌ഫോര്‍ഡിന് വേണ്ടി ചാമ്പ്യന്‍ഷിപ്പില്‍ വെസ്റ്റ്‌ബ്രോമിന് എതിരെയാണ് ഇസ്മയില സര്‍ സ്വന്തം ഹാഫില്‍ നിന്ന് ഷോട്ട് ഉതിര്‍ത്ത് ഗോള്‍ നേടിയത്. 

പ്രീമിയര്‍ ലീഗ് ക്ലബുകള്‍ എന്തുകൊണ്ട് തന്നെ ലക്ഷ്യം വെക്കുന്നു എന്നതിന് ഉത്തരം നല്‍കിയാണ് സീസണിലെ തന്നെ മികച്ച ഗോള്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന ഗോളിലേക്ക് സെനഗലിന്റെ മുന്നേറ്റ നിര താരം എത്തിയത്. പെനാല്‍റ്റി ഏരിയക്ക് പുറത്താണ് വെസ്റ്റ് ബ്രോം ഗോള്‍ കീപ്പര്‍ നില്‍ക്കുന്നത് എന്ന് മനസിലാക്കിയാണ് രണ്ടാമതൊന്ന് ആലോചിക്കാതെ ഇസ്മയില പന്ത് ഗോള്‍ പോസ്റ്റിലേക്ക് ഉയര്‍ത്തി അടിച്ചത്. 

1996ല്‍ ഡേവിഡ് ബെക്കാമില്‍ നിന്ന് വന്ന ഗോളിനോടാണ് ആരാധകര്‍ ഇസ്മയിലയുടെ ഗോളിനെ ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്. പുഷ്‌കാസ് അവാര്‍ഡിനായി ഇസ്മയലിന്റെ ഗോള്‍ പരിഗണിക്കണം എന്ന മുറവിളിയും ഉയര്‍ന്ന് കഴിഞ്ഞു. 

വെസ്റ്റ് ഹാം, ന്യൂകാസില്‍, ലീഡ്‌സ് ടീമുകളാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇസ്മയില സറില്‍ താത്പര്യം പ്രകടിപ്പിച്ച് നില്‍ക്കുന്നവര്‍. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് യോഗ്യത നേടാന്‍ വാറ്റ്‌ഫോര്‍ഡിന് കഴിഞ്ഞിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം, മത്സരത്തില്‍ നിന്നും പിന്മാറി സ്ഥാനാര്‍ത്ഥി; ഫാല്‍ട്ടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 520 lottery result

കണ്ണീര്‍ മഴയായി അമാന്‍ മടങ്ങി; ദു:ഖസാഗരമായി നാട്

SCROLL FOR NEXT