മാത്യുവെയ്ഡ് എക്‌സ്‌
Sports

ടി20 ലോകകപ്പില്‍ ഇന്ത്യയോട് തോറ്റതോടെ ആ തീരുമാനം എടുത്തു; കരിയര്‍ അവസാനിപ്പിച്ച നിമിഷമെന്ന് മാത്യുവെയ്ഡ്

വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിസിന്റെ വരവും തന്റെ തീരുമാനത്തെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ടി 20 ലോകകപ്പില്‍ ഇന്ത്യയോട് തോറ്റത് തന്റെ കരിയര്‍ അവസാനിപ്പിച്ച നിമിഷമാണെന്ന് മുന്‍ ഓസിസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ്. അന്ന് ആദ്യമായി തന്റെ മനസിലൂടെ വിരമിക്കലിനെ കുറിച്ചുള്ള ചിന്ത കടന്നുപോയി. ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ രോഹിത് ശര്‍മ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ കടന്നു. ടൂര്‍ണമെന്റില്‍ കിരീടം നേടുകയും ചെയ്തു.

ഇന്ത്യയോട് തോറ്റതിന് പിന്നാലെ വീട്ടിലെത്തിയപ്പോള്‍ താന്‍ വിരമിക്കലിനെ കുറിച്ച് ഇരുന്ന് ചിന്തിച്ചു. ഇത് തന്റെ കരിയറിന്റെ അവസാന നിമിഷമാണെന്ന് മനസിലായി. തീര്‍ത്തും വൈകാരികനിമിഷമായിരുന്നു അതെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വെയ്ഡ് മാധ്യമങ്ങളോട് പറഞ്ഞു.

വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിസിന്റെ വരവും തന്റെ തീരുമാനത്തെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു. അദ്ദേഹം ടീമിന്റെ സാന്നിധ്യമാകേണ്ട സമയമായിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി കീപ്പര്‍ എന്ന നിലയില്‍ നമ്പര്‍ വണ്‍ പ്രകടനമാണ് ഇംഗ്ലിസിന്റെത്. അദ്ദേഹം ആ റോള്‍ നന്നായി ചെയ്യുന്നുണ്ടായിരുന്നു. ഓസിസ് ആവട്ടെ മധ്യനിരയില്‍ നല്ല ഒരു ബാറ്റര്‍ തിരയുകയായണ്. ടീമിനായി മധ്യനിരയില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും ഇംഗ്ലിസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലായി ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ് വെയ്ഡ്. ബിഗ് ബാഷ് ലീഗിനായി ഈ മാസം അവസാനം ദുബായിലേക്ക് പോകുമെന്നതിനാലും ചില ഏകദിനമത്സരങ്ങള്‍ ഉള്ളതിനാലും ഇത്തവണ ഐപിഎല്ലില്‍ ഉണ്ടാകില്ലെന്ന് പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ വിക്കറ്റ് കീപ്പിങ്, ഫീല്‍ഡിങ് പരിശീലകനായ വെയ്ഡ് പറഞ്ഞു.

മാത്യുവെയ്ഡ് ഓസ്‌ട്രേലിയയ്ക്കായി 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 29.87 ശരാശരിയില്‍ 1613 റണ്‍സ് നേടി. ഇതില്‍ നാലു സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. ഏകദിനത്തില്‍ 26.29 ശരാശരിയില്‍ 1867 റണ്‍സെടുത്തു. ഇതില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധസെഞ്ച്വറികളുമുണ്ട്. ട്വന്റി20യില്‍ 26.13 ശരാശരിയില്‍ 1202 റണ്‍സ് നേടി. ഇതില്‍ മൂന്ന് അര്‍ധസെഞ്ച്വറികളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT