ഫോട്ടോ: എഎൻഐ 
Sports

ഗുസ്തി താരത്തിന്റെ കൊലപാതകം; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെക്കുറിച്ച് വിവരം കൈമാറിയാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം

ഗുസ്തി താരത്തിന്റെ കൊലപാതകം; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെക്കുറിച്ച് വിവരം കൈമാറിയാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. താരത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതി അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കിയാല്‍ 50,000 രൂപയും പാരിതോഷികം നല്‍കും. 

നേരത്തെ കേസില്‍ ഉള്‍പ്പെട്ട സുശീല്‍ അടക്കമുള്ളവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ പാരിതോഷികവും പ്രഖ്യാപിച്ചത്. സംഭവ ശേഷം ഒളിവില്‍ കഴിയുന്ന സുശീല്‍ കുമാറിനായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം തുടരുകയാണ്. പൊലീസ് ലുക്കൗട്ട് നോട്ടീസും നേരത്തെ പുറപ്പെടുവിച്ചിരുന്നു. 

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സുശീല്‍ അടക്കമുള്ളവര്‍ ഒളിവില്‍ പോയത്. മെയ് നാലാം തീയതിയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം. ഇതില്‍ സുശീല്‍കുമാറിന് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് താരം ഒളിവില്‍ പോയത്. താരം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായാണ് പൊലീസിന് നേരത്തെ വിവരം ലഭിച്ചത്. പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

താരത്തിനെതിരെ ഒന്നിലധികം പേരുടെ സാക്ഷി മൊഴികള്‍ ഉണ്ടെന്നും മറ്റ് ഗുസ്തി താരങ്ങള്‍ക്ക് മുന്നില്‍ സാഗര്‍ റാണ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT