വിഡിയോ സ്ക്രീൻഷോട്ട് 
Sports

ഞങ്ങൾക്കൊരു പന്ത്രണ്ടാമനെ വേണം, ചേരുന്നോ കൂടെ; ശ്രേയസിനോട് പോണ്ടിംഗ് 

പരിക്ക് കാരണം നാല് മാസത്തോളം വിശ്രമം വേണ്ട അവസ്ഥയിലാണ് ശ്രേയസ് അയ്യർ

Author : സമകാലിക മലയാളം ഡെസ്ക്

പിഎല്ലിലെ ആദ്യ മത്സരത്തൽ ഏഴ് വിക്കറ്റിന്റെ ജയവുമായി വരവറിയിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. ജയത്തിനൊപ്പം തന്നെ ടീം വിഡിയോ കോളിൽ കോച്ച് റിക്കി പോണ്ടിങ്ങിനൊപ്പം ശ്രേയസ് അയ്യരെ കണ്ടപ്പോഴാണ് ഡൽഹി ആരാധകർക്ക് മനം നിറഞ്ഞത്. പരിക്ക് കാരണം നാല് മാസത്തോളം വിശ്രമം വേണ്ട അവസ്ഥയിലാണ് ശ്രേയസ് അയ്യർ. അയ്യരുടെ അഭാവത്തിലാണ് ഋഷഭ് പന്ത് ടീമിനെ നയിക്കുന്നത്. 

ടീം ശ്രേയസിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പോണ്ടിംഗ് പറഞ്ഞു. ക്വാറന്റൈൻ പൂർത്തിയാക്കിയാൽ ശ്രേയസിന് ടീമിനൊപ്പം ചേരാമെന്ന് പോണ്ടിം​ഗ് പറഞ്ഞത് ഇതിനിടയിൽ വൈറലായി. കളിക്കാർക്ക് വെള്ളം കൊണ്ട് കൊടുക്കാൻ ഒരാളെ ടീമിന് ആവശ്യമുണ്ടെന്നും തമാശരൂപേണ പോണ്ടിംഗ് പറഞ്ഞു. ഡൽഹി ടീമിന് ഒരു പന്ത്രണ്ടാമനെ വേണമെന്നായിരുന്നു ശ്രേയസിനോട് പോണ്ടിംഗ് പറഞ്ഞത്. ആ പന്ത്രണ്ടാമനാവാൻ താൽപര്യമുണ്ടോ എന്നായിരുന്നു ചോദ്യം. 

കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടന്നതെന്നും അതുവര്യ അസഹനീയമായ വേദന അനുഭവിച്ചിരുന്നെന്നും അയ്യർ പറഞ്ഞു.  ശസ്ത്രക്രിയക്ക് ശേഷം കുറച്ച് കുറവുണ്ടെന്ന് താരം അറിയിച്ചു. ഇന്നലെയാണ് അയ്യർ ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയത്. കൈയ്യിൽ പ്ലാസ്റ്റർ ഇട്ടാണ് താരം വീഡിയോയിൽ നിൽക്കുന്നത്.  ടീമിനൊപ്പം കളി കാണാൻ എത്തുമെന്ന സൂചനയും അയ്യർ നൽകുന്നുണ്ട്.

നാല് മാസത്തോളം വിശ്രമം വേണ്ടി വന്നാൽ താരം ടി20 ലോകകപ്പിൽ കളിക്കുമോ എന്നാണ് ഇന്ത്യൻ ടീം അടക്കം ഉറ്റുനോക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

Today's Rashi Phalam may 07|ജോലിയിൽ ഉയർച്ച നേടും കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ

നിങ്ങള്‍ ആരെയെങ്കിലും പ്രണയിച്ചേക്കാം

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

SCROLL FOR NEXT