ഫോട്ടോ: ട്വിറ്റർ 
Sports

വിജയ് ഹസാരെയില്‍ മികവ് കാണിച്ച് റിങ്കു സിങ്, ഐപിഎല്ലില്‍ ലഖ്‌നൗ ടീം സ്വന്തമാക്കിയേക്കും

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാണിച്ച് ഉത്തര്‍പ്രദേശിന്റെ റിങ്കു സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാണിച്ച് ഉത്തര്‍പ്രദേശിന്റെ റിങ്കു സിങ്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ഫ്രാഞ്ചൈസികള്‍ ആരും റിങ്കു സിങ്ങിന് വേണ്ടി മുന്‍പോട്ട് വന്നിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ ഐപിഎല്‍ മെഗാ ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസികളുടെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുകയാണ് താരം. 

65,104,1,75,58,76 എന്നതാണ് റിങ്കു സിങ്ങിന്റെ വിജയ് ഹസാരെയിലെ ഇത്തവണത്തെ സ്‌കോറുകള്‍. ഇവിടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഉത്തര്‍ പ്രദേശിനെ എത്തിച്ചത് റിങ്കുവിന്റെ അര്‍ധ ശതകമായിരുന്നു. 

2017ല്‍ പഞ്ചാബ് ടീമിലേക്ക് 10 ലക്ഷം രൂപയ്ക്കാണ് റിങ്കു സിങ് എത്തിയത്.
2018 മുതല്‍ 2020 വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു റിങ്കു സിങ്. 2021ല്‍ പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ റിങ്കു സിങ്ങിന് നഷ്ടമായി. ഐപിഎല്ലില്‍ ലഖ്‌നൗ ടീം വരുന്നതോടെ ഉത്തര്‍പ്രദേശുകാരനായ റിങ്കു സിങ്ങിന് ഐപിഎല്ലിലേക്ക് മടങ്ങി എത്താന്‍ കഴിഞ്ഞേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് കവർച്ച: മുൻ മേൽശാന്തി അറസ്റ്റിൽ

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; കൊടും ചൂട് തുടരുന്നു, മുന്നറിയിപ്പ്

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍, ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

സ്വര്‍ണം, വെള്ളി കണക്കെടുപ്പ്, അമിക്കസ് ക്യൂറി വീണ്ടും ശബരിമലയിലേക്ക്

SCROLL FOR NEXT