ഫയല്‍ ചിത്രം 
Sports

ടോക്കിയോ ഒളിംപിക്സിൽ സാക്ഷി മാലിക്ക് ഇല്ല, 18കാരി സോനം മാലിക്ക് ഇറങ്ങും 

ദേശീയ ട്രയൽസിൽ സാക്ഷിയെ മറികടന്ന പതിനെട്ടുകാരി സോനം ഒളിംപിക് യോഗ്യത ഉറപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ ഒളിംപിക്സിൽ ഗുസ്തിയിൽ സാക്ഷി മാലിക്ക് മത്സരിക്കില്ല.‌ റിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയ താരമാണ് സാക്ഷി. എന്നാൽ ഇക്കുറി പതിനെട്ടുകാരി സോനം മാലിക്കാണ് ഒളിംപിക് യോഗ്യത നേടിയത്. ദേശീയ ട്രയൽസിൽ സാക്ഷിയെ മറികടന്ന പതിനെട്ടുകാരി സോനം ഏഷ്യൻ യോഗ്യതാ മത്സരത്തിൽ 62 കിലോ വിഭാഗത്തിൽ ഫൈനലിലെത്തി ഒളിംപിക് യോഗ്യത ഉറപ്പിച്ചു. 

57 കിലോ വിഭാഗത്തിൽ അൻഷു മാലിക്കും 53 കിലോ വിഭാഗത്തിൽ വിനേഷ് ഫോഗട്ട്  യോഗ്യത നേടിയതോടെ ടോക്കിയോയിൽ വനിതാ ഗുസ്തിയിൽ ഇന്ത്യയ്ക്കു 3 പേരായി. ബജ്‌രംഗ് പുനിയ, രവി ദഹിയ, ദീപക് പുനിയ എന്നിവരാണ് പുരുഷ വിഭാഗത്തിൽ യോ​ഗ്യത നേടിയിരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്