ഋഷഭ് പന്ത് എക്സ്
Sports

ഋഷഭ് പന്തും പുറത്ത്? അഞ്ചാം ടെസ്റ്റിന് വിക്കറ്റ് കാക്കാൻ യുവ താരം

രോഹിത് ശർമയ്ക്ക് പകരം ജസ്പ്രിത് ബുംറ ക്യാപ്റ്റൻ

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്നി: നാളെ ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടത്തിനുള്ള ടീമിൽ നിന്നു വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും പുറത്ത്? രോ​ഹിത് ശർമ ടീമിൽ നിന്നു പിൻമാറിയതിനു പിന്നാലെയാണ് പന്തിന്റേയും സ്ഥാനം തുലാസിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്. പന്തിനു പകരം ധ്രുവ് ജുറേലിനു അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ധ്രുവ് ജുറേൽ പെർത്തിൽ കളിച്ചിരുന്നു. എന്നാൽ തിളങ്ങാനായില്ല.

പരമ്പരയിൽ ഇതുവരെ വ്യക്തമായ ഫോമിലേക്ക് ഉയരാൻ പന്തിനു സാധിച്ചിട്ടില്ല. 28, 30, 9, 21, 28, 37, 1 എന്നിങ്ങനെയാണ് കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിലെ താരത്തിന്റെ പ്രകടനം. മാത്രമല്ല അനാവശ്യ ഷോട്ടുകൾ കളിക്കാൻ ശ്രമിച്ച് പുറത്താകുന്ന പന്തിന്റെ രീതിയോടു പരിശീലകൻ ​​ഗൗതം ​ഗംഭീറിനു കടുത്ത അതൃപ്തിയുള്ളതായും റിപ്പോർട്ടുകളുണ്ട്. ആത്മവിശ്വാസത്തോടെ കളിച്ചു കയറുന്നതിനിടെയാണ് മിക്ക ഇന്നിങ്സിലും പന്ത് പുറത്തായിട്ടുള്ളത്.

സമ്മർദ്ദങ്ങളിൽ ഓസീസ് മണ്ണിലടക്കം വീരോചിത ഇന്നിങ്സുകൾ കളിച്ച താരമാണ് പന്ത്. എന്നാൽ ഇത്തവണ ആ പെരുമയ്ക്ക് ചേർന്ന ഒരു പ്രകടനം പോലുമില്ല. മെൽബണിൽ നാലാം ടെസ്റ്റിൽ സ്കൂപ്പ് ഷോട്ടിനു ശ്രമിച്ചു പുറത്തായ പന്തിന്റെ പ്രകടനത്തെ മൂന്ന് തവണ സ്റ്റുപിഡ് എന്ന വാക്കുപയോ​ഗിച്ചാണ് വിഖ്യാത ഇന്ത്യൻ ബാറ്റർ സുനിൽ ​ഗാവസ്കർ പരിഹസിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

വിവാഹ വേദിയില്‍ അപമാനം; പൊട്ടിത്തെറിച്ച് ദേവയാനി, വധുവരന്മാരെ കാണാതെ വേദി വിട്ട് താരം, വിഡിയോ

ഉമ്മന്‍ചാണ്ടിയുടെ കാലം മറന്നിട്ടില്ല; സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ?; ചെന്നിത്തലയോട് ചോദ്യങ്ങളുമായി ഉണ്ണിത്താന്റെ മകന്‍

ക്രിസ്മസ് വൈൻ തയ്യാറാക്കാൻ വൈകിയോ? ക്ലാസിക് മുതൽ ഇൻസ്റ്റന്റ് വരെ, എപ്പോൾ തുടങ്ങണം, എങ്ങനെ തയ്യാറാക്കാം?

പള്ളി തിരുനാൾ ഗാനമേളയ്ക്കിടെ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' പാടുന്നത് തടയാൻ ശ്രമിച്ചയാളെ ഇറക്കിവിട്ടു; അഞ്ച് അയ്യപ്പഭക്തിഗാനങ്ങൾ പാടാൻ നിർദ്ദേശിച്ച് വികാരി