ഋഷഭ് പന്ത് എക്സ്
Sports

27 കോടിയുടെ റെക്കോര്‍ഡ് തിളക്കം! ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിക്കും

ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നു ഐപിഎല്ലിലെ റെക്കോര്‍ഡ് തിരുത്തിയാണ് പന്ത് ലഖ്‌നൗ ടീമിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ ഒരു താരത്തിനു ലഭിക്കുന്ന സര്‍വകാല റെക്കോര്‍ഡ് തുകയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ച ഋഷഭ് പന്ത് ഈ സീസണില്‍ അവരുടെ ക്യാപ്റ്റനാകും. ചരിത്രമെഴുതിയാണ് ഇത്തവണ പന്ത് ലഖ്‌നൗവില്‍ എത്തിയത്.

റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന പന്തിനെ സ്വന്തം പാളയത്തില്‍ എത്തിക്കുകയായിരുന്നു. പന്തിനെ തിരിച്ചെത്തിക്കാന്‍ ഡല്‍ഹിയും കച്ച കെട്ടിയതോടെയാണ് ലേലം സര്‍വകാല റെക്കോര്‍ഡിട്ടത്.

കെഎല്‍ രാഹുലാണ് കഴിഞ്ഞ സീസണ്‍ വരെ ടീമിനെ നയിച്ചത്. താരത്തെ ഇത്തവണ ടീം നിലനിര്‍ത്തിയില്ല. ഇതോടെയാണ് പന്തിന്റെ വരവ്. ഡല്‍ഹി ടീം വിട്ട് ഋഷഭ് പന്ത് മറ്റൊരു ടീമിലെത്തുന്നതും ഇതാദ്യമാണ്.'ആഭ്യന്തര ക്രിക്കറ്റ് കളിക്കണം പോലും! ഫോമിലുള്ള കരുണിന് ഇടമില്ല, പിന്നെ ഇതിനൊക്കെ എന്തര്‍ഥം'- ഹര്‍ഭജന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21