വിഡിയോ സ്ക്രീൻഷോട്ട് 
Sports

ഋഷഭ് പന്ത് ഇന്ത്യന്‍ ടീം ക്യാമ്പില്‍; അപ്രതീക്ഷിത സന്ദര്‍ശനം, കെട്ടിപ്പിടിച്ച് കുല്‍ദീപ് യാദവ് (വീഡിയോ)

കര്‍ണാടകയിലെ അലുരിലാണ് ടീമിന്റെ ക്യാമ്പ് നടക്കുന്നത്. ഈ ക്യാമ്പിലേക്കാണ് താരം എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ക്രിക്കറ്റ് മൈതാനത്തു നിന്നു വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് അതിവേഗം പരിക്കില്‍ നിന്നു മുക്തനാകുകയാണ്. താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ വൈറലായി മാറിയിരുന്നു. 

ഇപ്പോള്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ അപ്രതീക്ഷിത അതിഥിയായി എത്തിയിരിക്കുകയാണ് പന്ത്. കര്‍ണാടകയിലെ അലുരിലാണ് ടീമിന്റെ ക്യാമ്പ് നടക്കുന്നത്. ഈ ക്യാമ്പിലേക്കാണ് താരം എത്തിയത്. 

നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം ചെറിയ തോതിലുള്ള പരിശീലനമടക്കം നടത്തുന്നത്. അതിനിടെയാണ് ക്യാമ്പ് സന്ദര്‍ശനം. ഇതിന്റെ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സാമൂഹിക മാധ്യമത്തിലൂടെ പങ്കിട്ടു. 

സഹ താരങ്ങളുമായി പന്ത് സൗഹൃദം പങ്കിട്ടു. കോച്ച് രാഹുല്‍ ദ്രാവിഡിനൊപ്പവും താരം സമയം ചെലവഴിച്ചു. കുല്‍ദീപ് യാദവിനെ ആലിംഗനം ചെയ്യുന്നതും ശാര്‍ദുല്‍ ഠാക്കൂറിനൊപ്പം ഇരിക്കുന്നതും ദ്രാവിഡിനൊപ്പം ടീം അംഗങ്ങളുടെ പരിശീലനം കണ്ടും താരം സമയം പങ്കിട്ടു. ഇടയ്ക്ക് ബോള്‍ കൈയിലെടുത്തു തിരിച്ചെറിഞ്ഞു കൊടുക്കുന്നതും വീഡിയോയിലുണ്ട്. 

നാളെയാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ശനിയാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT