ഫോട്ടോ: ട്വിറ്റർ 
Sports

ആവേശം തീര്‍ക്കാന്‍ ഋഷഭ് പന്ത്; ഡല്‍ഹി- ഗുജറാത്ത് പോരിന് ഇന്ന് സ്‌റ്റേഡിയത്തിൽ എത്തും

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് പന്തിന് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ താരത്തെ ശസ്ത്രക്രിയക്കടക്കം വിധേയനാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ നായകന്‍ ഋഷഭ് പന്തിന്റെ അഭാവത്തിലാണ് ഇത്തവണ ഐപിഎല്‍ കളിക്കുന്നത്. താരത്തിന് പകരം ഡേവിഡ് വാര്‍ണറാണ് ടീമിനെ നയിക്കുന്നത്. കാറപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമിക്കുകയാണ് പന്ത്. 

ഇപ്പോഴിതാ പന്ത് ഡല്‍ഹിയുടെ മത്സരം കാണാനായി സ്റ്റേഡിയത്തിലേക്ക് വരുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം കാണാന്‍ പന്ത് വരുമെന്ന് ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മയാണ് സ്ഥിരീകരിച്ചത്. 

പന്തിന് കളി കാണാനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച സുരക്ഷയൊരുക്കിയാണ് അദ്ദേഹത്തെ എത്തിക്കുക. നിലവിലെ താരത്തിന്റെ അവസ്ഥ മാനിച്ച് ആളുകള്‍ ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പന്തിന്റെ സാന്നിധ്യം ടീമിന് വലിയ തോതില്‍ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് പന്തിന് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ താരത്തെ ശസ്ത്രക്രിയക്കടക്കം വിധേയനാക്കി. ദീര്‍ഘനാള്‍ പന്തിന് കളത്തില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വരുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഐപിഎല്‍ മാത്രമല്ല ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടക്കമുള്ള നിര്‍ണായക പോരാട്ടങ്ങളും താരത്തിന് നഷ്ടമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT