പരിശീലനത്തിന് ഇടയില്‍ സ്‌പൈഡര്‍ കാമറയുമായി റിഷഭ് പന്ത്/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ 
Sports

കോഹ്‌ലിയെ പേടിപ്പിച്ച് റിഷഭ് പന്തിന്റെ ഡ്രോണ്‍ കാമറ, അടിച്ച് താഴെയിടാന്‍ നോക്കി പൂജാര 

വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും പരിശീലനം നടത്തുന്നതിന് ഒപ്പം അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ക്യാമറയില്‍ കൂടി കൈവെക്കുകയായിരുന്നു റിഷഭ് പന്ത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും പരിശീലനം നടത്തുന്നതിന് ഒപ്പം അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ക്യാമറയില്‍ കൂടി കൈവെക്കുകയായിരുന്നു റിഷഭ് പന്ത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പുതിയ സ്‌പൈഡി അവിടെ ഇന്ത്യന്‍ ക്യാപ്റ്റനേയും പേടിപ്പിച്ചു. 

തന്റെ പുതിയ ഡ്രോണ്‍ ക്യാമറയുമായാണ് റിഷഭ് പന്ത് പരിശീലന സെഷനില്‍ എത്തിയത്. സ്റ്റംപിന് പിന്നില്‍ ഞാന്‍ ഒരുപാട് സമയം പിന്നിട്ട് കഴിഞ്ഞു. നെറ്റ്‌സില്‍ പുതിയൊരു വ്യൂ തേടുകയാണ് ഞാന്‍. എന്റെ പുതിയ സുഹൃത്തിനെ കാണു, സ്‌പൈഡി എന്നാണ് ഞാന്‍ അവനെ വിളിക്കുന്നത്, പന്ത് വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു. 

പിന്നാലെ വീഡിയോ പങ്കുവെച്ച് ബിസിസിഐയും എത്തി. പൂജാര ബാറ്റുമായി പന്തിന്റെ സ്‌പൈഡിയെ അടിച്ചിടാന്‍ നോക്കുന്നത് മുതല്‍, കോഹ് ലി സ്‌പൈഡിയെ കണ്ട് ഞെട്ടുന്നത് വരെ വീഡിയോയിലുണ്ട്. നാളെയാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് അഹമ്മദാബാദില്‍ ആരംഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം