ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ റിഷഭ് പന്തിന്റെ ബാറ്റിങ്/ഫോട്ടോ: എപി 
Sports

ധോനിയെ പിന്നിലേക്ക് മാറ്റി റിഷഭ് പന്ത്, അതിവേഗതയിലെ റണ്‍വേട്ടയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്

ഗബ്ബ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി വീണ്ടും ക്രീസില്‍ നില്‍ക്കവെ വ്യക്തിഗത നേട്ടങ്ങളില്‍ ഒന്നുകൂടി സ്വന്തമാക്കി റിഷഭ് പന്ത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഗബ്ബ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി വീണ്ടും ക്രീസില്‍ നില്‍ക്കവെ വ്യക്തിഗത നേട്ടങ്ങളില്‍ ഒന്നുകൂടി സ്വന്തമാക്കി റിഷഭ് പന്ത്. ഏറ്റവും വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് ഇവിടെ സ്വന്തമാക്കിയത്.

ധോനിയുടെ റെക്കോര്‍ഡ് ആണ് പന്ത് ഇവിടെ മറികടന്നത്. 27 ഇന്നിങ്‌സുകളാണ് ടെസ്റ്റില്‍ 1000 റണ്‍സ് കണ്ടെത്താന്‍ റിഷഭ് പന്തിന് വേണ്ടിവന്നത്. 32 ടെസ്റ്റ് ഇന്നിങ്‌സുകളാണ് ധോനിക്ക് 1000 റണ്‍സ് കണ്ടെത്താന്‍ വേണ്ടി വന്നത്.

ഗബ്ബ ടെസ്റ്റില്‍ കമിന്‍സിന്റെ ഷോര്‍ട്ട് ബോള്‍ ബാക്ക്വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ച് ഡബിള്‍ നേടിയപ്പോഴാണ് പന്ത് 1000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടം തികച്ചത്. ടെസ്റ്റില്‍ 1000 റണ്‍സ് കണ്ടെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. 40.04 എന്ന പന്തിന്റെ ബാറ്റിങ് ശരാശരി ഈ ഗ്രൂപ്പിലെ മറ്റ് ആറ് പേരേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നു.

36 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 1000 റണ്‍സ് കണ്ടെത്തിയ ഫറോക്ക് എഞ്ചിനിയര്‍, 37 ഇന്നിങ്‌സില്‍ നിന്ന് 1000 കടത്തി വൃധിമാന്‍ സാഹ, 39 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്ക് എത്തി നയന്‍ മോംഗിയ എന്നിവരാണ് ലിസ്റ്റില്‍ പിന്നെയുള്ളവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍