ഫോട്ടോ: ട്വിറ്റർ 
Sports

ഋഷഭ് പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കണം, അതിനുള്ള പ്രാപ്തിയുണ്ട്: സുനില്‍ ഗാവസ്‌കര്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ടെസ്റ്റ് ക്യാപ്റ്റനായി പ്രഖ്യാപിക്കണം എന്ന് സുനില്‍ ഗാവസ്‌കര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ടെസ്റ്റ് ക്യാപ്റ്റനായി പ്രഖ്യാപിക്കണം എന്ന് സുനില്‍ ഗാവസ്‌കര്‍. വിരാട് കോഹ്‌ലി നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഗാവസ്‌കറുടെ പ്രതികരണം. 

മൂന്ന് ഫോര്‍മാറ്റിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുന്ന കളിക്കാരനാവണം ക്യാപ്റ്റന്‍. അങ്ങനെ നോക്കി കഴിഞ്ഞാല്‍ കാര്യങ്ങള്‍ പിന്നെ എളുപ്പമാവും. നിങ്ങളെന്നോട് ചോദിച്ചാല്‍ ഞാന്‍ ഇപ്പോഴും പറയുക ഋഷഭ് പന്തിന്റെ പേരാവും. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഋഷഭ് പന്തിനെയാണ് ഞാന്‍ കാണുന്നത്, ഗാവസ്‌കര്‍ പറയുന്നു. 

30,40,50 റണ്‍സ് ഒക്കെ കണ്ടെത്തിയിരുന്ന കാമിയോ 150, 200 സ്‌കോറുകളിലേക്ക് എത്തി

റിക്കി പോണ്ടിങ്ങിന് ശേഷം മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയുടെ കൈകളിലേക്ക് ക്യാപ്റ്റന്‍സി നല്‍കിയതിന് ശേഷം രോഹിത്തിന്റെ ബാറ്റിങ്ങില്‍ വന്ന മാറ്റം നോക്കു. നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ 30,40,50 റണ്‍സ് ഒക്കെ കണ്ടെത്തിയിരുന്ന കാമിയോ 150, 200 സ്‌കോറുകളിലേക്ക് എത്തി. അതുപോലെ ഉത്തരവാദിത്വം ചുമലിലേക്ക് വരുമ്പോള്‍ പന്തിന്റെ ബാറ്റിങ്ങിലും വലിയ മാറ്റം കാണാനാവും. 

നരി കോണ്‍ട്രാക്റ്റര്‍ക്ക് പരിക്കേറ്റപ്പോള്‍ 21ാം വയസില്‍ ടൈഗര്‍ പടൗഡി ക്യാപ്റ്റനായി. ക്യാപ്റ്റനായതിന് ശേഷമുള്ള പ്രകടനം നോക്കു. ഡല്‍ഹി ക്യാപിറ്റല്‍സിനെ പന്ത് നയിക്കുന്ന വിധം കണ്ടതില്‍ നിന്ന് എനിക്ക് തോന്നിയിട്ടുള്ളത് ഇന്ത്യന്‍ ക്രിക്കറ്റിന് മുന്‍പോട്ട് കൊണ്ടുപോകാനുള്ള കഴിവ് പന്തിനുണ്ടെന്നാണ്, ഗാവസ്‌കര്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍