ഫോട്ടോ: പിടിഐ 
Sports

'രോഹിതും കോഹ്‌ലിയും പൊട്ടിക്കരഞ്ഞു, കണ്ടു നില്‍ക്കാന്‍ സാധിച്ചില്ല'- അശ്വിന്‍

ഏറെ മികവുള്ള നായകനാണ് രോഹിതെന്നും അദ്ദേഹം ടീമിനെ മികച്ച രീതിയില്‍ നയിച്ചെന്നും അശ്വിന്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഡ്രസിങ് റൂമില്‍ നടന്ന കാര്യം വ്യക്തമാക്കുകയാണ് ആര്‍ അശ്വിന്‍. ലോകകപ്പ് ടീമില്‍ അവസാന നിമിഷം എത്തിയ അശ്വിന്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. പിന്നീട് പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയില്ല. 

ഏറെ മികവുള്ള നായകനാണ് രോഹിതെന്നും അദ്ദേഹം ടീമിനെ മികച്ച രീതിയില്‍ നയിച്ചെന്നും അശ്വിന്‍ പറയുന്നു. രോഹിതും ഒപ്പം കോഹ്‌ലിയും നായക മികവുള്ള രണ്ട് പേര്‍ ടീമിലുണ്ടായിരുന്നതു തന്നെ കരുത്തായിരുന്നു. ഫൈനലില്‍ തോറ്റപ്പോള്‍ ഇരുവരും പൊട്ടിക്കരയുന്നുണ്ടായിരുന്നുവെന്നും അതു കണ്ടു നില്‍ക്കാന്‍ സാധിക്കുന്നതായിരുന്നില്ലെന്നും അശ്വിന്‍ വെളിപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരം ബദരിനാഥിന്റെ യു ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അശ്വിന്റെ വെളിപ്പെടുത്തല്‍. 

'രോഹിതും കോഹ്‌ലിയും ടീമിന്റെ ഊര്‍ജമായിരുന്നു. തോല്‍വി വേദനപ്പിച്ചു ഓരോരുത്തരേയും. രോഹിതും വിരാടും കരയുകയായിരുന്നു. അതു കണ്ടു നില്‍ക്കാന്‍ സാധിച്ചില്ല. അനുഭവ സമ്പത്തുള്ള ടീമായിരുന്നു. എല്ലാവര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നും കൃത്യമായി അറിയാമായിരുന്നു'- അശ്വിന്‍ വ്യക്തമാക്കി.

അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യ ഓസ്‌ട്രേലിയയുടെ മികവിനു മുന്നിലാണ് കിരീടം അടിയറ വച്ചത്. ആറ് വിക്കറ്റിന്റെ വിജയമാണ് ഓസീസ് ആഘോഷിച്ചത്. അവരുടെ ആറാം ലോക കിരീടം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു