രോഹിത്, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ മെല്‍ബണിലെ റെസ്റ്റോറന്റില്‍/ ഫോട്ടോ: നവല്‍ദീപ് സിങ്, ട്വിറ്റര്‍ 
Sports

മെല്‍ബണിലെ റെസ്റ്റോറന്റില്‍ രോഹിത്തും, ഗില്ലും, പന്തും; 6683 രൂപ ബില്‍ അടച്ച് ഇന്ത്യന്‍ ആരാധകന്‍ 

രോഹിത് ശര്‍മ, റിഷഭ് പന്ത്, സെയ്‌നി, മായങ്ക്, ഗില്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ ഭക്ഷണം കഴിച്ചതിന്റെ ബില്‍ തുക നല്‍കിയാണ് മെല്‍ബണിലെ ഇന്ത്യക്കാരന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഒരു ഇന്ത്യക്കാരനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. രോഹിത് ശര്‍മ, റിഷഭ് പന്ത്, സെയ്‌നി, മായങ്ക്, ഗില്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ ഭക്ഷണം കഴിച്ചതിന്റെ ബില്‍ തുക നല്‍കിയാണ് മെല്‍ബണിലെ ഇന്ത്യക്കാരന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

മെല്‍ബണിലെ റെസ്റ്റോറന്റുകളില്‍ ഒന്നിലാണ് നവല്‍ദീപ് സിങ് എന്നയാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ കണ്ടത്. 118.69 ഓസ്‌ട്രേലിയന്‍ ഡോളര്‍ തുകയായ ബില്ലാണ് ഇയാള്‍ ക്രിക്കറ്റ് താരങ്ങള്‍ അറിയാതെ കൊടുത്തത്. 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ കണ്ട ആവേശത്തില്‍ ആദ്യം കളിക്കാരുടെ വീഡിയോ എടുത്തു. പിന്നാലെ അവരെ കണ്ടുകൊണ്ടിരിക്കാന്‍ വേണ്ടി മാത്രമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ബില്‍ ഇയാള്‍ കൊടുത്തത് അറിഞ്ഞ് രോഹിത് ശര്‍മയും, റിഷഭ് പന്തും അടുത്തേക്ക് എത്തി. 

പണം ഞങ്ങളുടെ കൈകളില്‍ നിന്ന് സ്വീകരിച്ചാല്‍ മാത്രം ഫോട്ടോ എടുക്കാന്‍ അനുവദിക്കാം എന്നാണ് റിഷഭ് പന്ത് തമാശയായി പറഞ്ഞതെന്നും ആരാധകന്‍ ട്വിറ്ററില്‍ കുറിക്കുന്നു. പന്ത് തന്നെ ആലിംഗനം ചെയ്തതായും, തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതായും നവല്‍ദീപ് സിങ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി

'അശ്ലീല സൈറ്റുകളില്‍ കയറി, വിദേശ ഇടപാട്'; സൈബര്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ ഫൈനലില്‍

തൃശൂരില്‍ നോമ്പുതുറയില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിഡിയോ

നാലാമതും തോറ്റു! സീസണിലെ മൂന്ന് ഹോം മാച്ചുകളിലും പരാജയം; മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ്‌

SCROLL FOR NEXT