സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം 
Sports

'രോഹിത്താണ് ബെസ്റ്റ് ചോയിസ്'; വിവാദങ്ങള്‍ക്കിടയില്‍ ഗാംഗുലിയുടെ പ്രതികരണം

കോഹ് ലിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് ഗാംഗുലിയുടെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഹിത് ശര്‍മയായിരുന്നു ബെസ്റ്റ് ചോയിസ് എന്ന് സൗരവ് ഗാംഗുലി. കോഹ് ലിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് ഗാംഗുലിയുടെ വാക്കുകള്‍. 

ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ചെയ്ത കാര്യങ്ങള്‍ കാരണമാണ് രോഹിത് ആ പൊസിഷന് അര്‍ഹനാവുന്നത്. മുംബൈക്കൊപ്പം അഞ്ച് കിരീടങ്ങള്‍. ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം മറ്റൊന്ന്. സമ്മര്‍ദ ഘട്ടങ്ങളിലെ രോഹിത്തിന്റെ മികവ് ഇതില്‍ നിന്ന് വ്യക്തമാണ്. ടി20 ടീമിന്റെ നേതൃത്വത്തില്‍ നില്‍ക്കാന്‍ താത്പര്യം ഇല്ലെന്ന് കോഹ്‌ലി പറഞ്ഞതോടെ രോഹിത്തായിരുന്നു നമ്മുടെ മുന്‍പിലെ ബെസ്റ്റ് ചോയിസ്. രോഹിത് നന്നായി തുടങ്ങി, 3-0ന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു, ഗാംഗുലി പറയുന്നു. 

ഈ വര്‍ഷം കണ്ടതിലും മികച്ച ഫലങ്ങള്‍ അടുത്ത വര്‍ഷം കാണാനാവും

'ഈ വര്‍ഷം നമ്മള്‍ കണ്ടതിലും മികച്ച ഫലങ്ങള്‍ അടുത്ത വര്‍ഷം കാണാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ചാമ്പ്യന്‍സ് ട്രോഫിയിലും 2019 ലോകകപ്പിലും നമ്മള്‍ നന്നായി കളിച്ചു. 2019 ലോകകപ്പില്‍ നമ്മള്‍ വളരെ മികച്ച് നിന്നു. ഒരു മോശം ദിവസത്തില്‍ നമ്മുടെ രണ്ട് മാസത്തെ കഠിനാധ്വാനം മുഴുവന്‍ പാഴായി.' 

ഈ വര്‍ഷത്തെ ടി20 ലോകകപ്പ് നമ്മള്‍ കളിച്ച വിധം എന്നെ നിരാശപ്പെടുത്തി. കഴിഞ്ഞ 4-5 വര്‍ഷത്തിന് ഇടയില്‍ ഇന്ത്യയില്‍ നിന്ന് വന്ന ഏറ്റവും മോശം പ്രകടനമാണ് അത്. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. പൂര്‍ണ സ്വാതന്ത്ര്യത്തോടെ നമ്മള്‍ കളിച്ചതായി എനിക്ക് തോന്നിയില്ല. ന്യൂസിലാന്‍ഡിനും പാകിസ്ഥാനും എതിരായ മത്സരത്തില്‍ കഴിവിന്റെ 15 ശതമാനം മാത്രമെടുത്ത് നമ്മള്‍ കളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. അതില്‍ നിന്നെല്ലാം നമ്മള്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കാം എന്നും ഗാംഗുലി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT