മുംബൈയിൽ നടന്ന വിക്ടറി പരേഡിനിടെ ടി20 ലോകകപ്പ് കിരീടം ഒന്നിച്ചുയർത്തി കോഹ്‍ലിയും രോഹിതും 
Sports

രോഹിതും കോഹ്‌ലിയും വിശ്രമം തുടരും; ശ്രീലങ്കക്കെതിരെ കളിക്കില്ല

നയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യ അല്ലെങ്കില്‍ കെഎല്‍ രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്രീമിയര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും കളിക്കില്ല. ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ഇരുവര്‍ക്കും വിശ്രമം നല്‍കിയത്.

ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയോ കെഎല്‍ രാഹുലോ ആയിരിക്കും രോഹിതിനു പകരം ഇന്ത്യന്‍ ടീമിനെ നയിക്കുക.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര, ഐപിഎല്‍ സീസണ്‍, പിന്നാലെ ടി20 ലോകകപ്പ്... കഴിഞ്ഞ ആറ് മാസമായി രോഹിത് വിശ്രമമില്ലാതെ കളിക്കുന്നു. ഇതു പരിഗണിച്ചാണ് വിശ്രമം നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനു മുന്‍പായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയുണ്ട്. ഇരുവര്‍ക്കും ഈ പരമ്പര കളിക്കാമെന്നതിനാല്‍ ലങ്കക്കെതിരായ പരമ്പരയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ അനുമതി നല്‍കുകയാണെന്നു ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

വരാനിരിക്കുന്ന നിര്‍ണായക ഷെഡ്യൂളുകളും ഇരുവരുടേയും വിട്ടു നില്‍ക്കലിനു കാരണമാണ്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകള്‍, ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ 5 ടെസ്റ്റുകളടങ്ങിയ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി തുടങ്ങിയ നിര്‍ണായക മത്സരങ്ങള്‍ വരുന്നതും വിശ്രമം അനുവദിച്ചതിനു പിന്നിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT