രോഹിത് ശര്‍മ 
Sports

കുട്ടി ആരാധകരോട് കയര്‍ത്ത് രോഹിത്, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തന്നെ തൊടാന്‍ വന്ന ആരാധകരോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ജാംനഗറില്‍നിന്ന് മുംബൈയിലെത്തിയപ്പോഴായിരുന്നു സംഭവം. ആരാധകരോട് രോഹിത് ദേഷ്യപ്പെടുന്നതടക്കമുളള വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

കാറിലിരുന്ന രോഹിത് ശര്‍മയുടെ കൈയ്യിലേക്ക് ആരാധകരുടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടികള്‍ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ രോഹിത് ശര്‍മ ദേഷ്യത്തോടെ അവരുടെ നേര്‍ക്കു കൈ ചൂണ്ടി സംസാരിക്കുകയായിരുന്നു.

മകള്‍ സമൈറയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് രോഹിത് ശര്‍മ മുംബൈയിലേക്കു തിരിച്ചെത്തിയതെന്നാണു വിവരം. ഒരു ആരാധകന്‍ ഹസ്തദാനം നല്‍കിയപ്പോള്‍ കുഴപ്പമൊന്നുമില്ലാതിരുന്ന രോഹിത്, മറ്റുള്ളവരും കൂടി കൈനീട്ടിയപ്പോഴാണ് നിയന്ത്രണം വിട്ട് ചൂടായത്. ആരാധകര്‍ക്കു മുന്നറിയിപ്പു നല്‍കിയ ശേഷം കാറിന്റെ ഗ്ലാസ് ഉയര്‍ത്തിയാണ് രോഹിത് ഇവിടെനിന്നും മടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് രോഹിത് ശര്‍മ. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വിജയ് ഹസാരെ ട്രോഫിയിലും രോഹിത് കളിക്കുന്നുണ്ട്.

Rohit Sharma displayed anger towards fans who were trying to shake his hand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

SCROLL FOR NEXT