രോഹിത് ശര്‍മ പിടിഐ
Sports

രോഹിതിനു സെഞ്ച്വറി; പൊരുതി കയറി ഇന്ത്യ

157 പന്തുകള്‍ നേരിട്ട് 11 ഫോറും 2 സിക്‌സും സഹിതം 101 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് നായകന്‍ കുറിച്ചത്. 157 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 101 റണ്‍സെടുത്തു.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയില്‍. രോഹിത് 106 റണ്‍സുമായി ബാറ്റിങ് തുടരുന്നു.

ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. 33 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ- രവീന്ദ്ര ജഡേജ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ബാറ്റിങ് തുടരുന്നു.

ജഡേജ ക്യാപ്റ്റനൊപ്പം അര്‍ധ സെഞ്ച്വറിയുമായി പൊരുതുന്നു. താരം 68 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പടിദാര്‍ എന്നിവരാണ് പുറത്തായത്.

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ടോം ഹാര്‍ട്‌ലി ഒരു വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT