രോഹിത് ശര്‍മ എക്സ്
Sports

30 പന്തില്‍ 52 റണ്‍സ്, ഒടുവില്‍ 'രോ ഹിറ്റ് മാന്‍' ക്യാപ്റ്റന്‍! ജയത്തിലേക്ക് മിന്നും തുടക്കമിട്ട് ഇന്ത്യ

അര്‍ധ സെഞ്ച്വറിയടിച്ച് ഫോമിലേക്ക് മടങ്ങിയെത്തി രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് ഫോമിലേക്ക് മടങ്ങിയെത്തി. 30 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം രോഹിത് 52 റണ്‍സെടുത്തു.

305 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി രോഹിതും ഗില്ലും ചേര്‍ന്നു അതിവേഗ തുടക്കമാണ് നല്‍കിയത്. നിലവില്‍ 8 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 86 റണ്‍സെന്ന നിലയില്‍. രോഹിത് 54 റണ്‍സുമാും ശുഭ്മാന്‍ ഗില്‍ 30 റണ്‍സുമായി ക്യാപ്റ്റനൊപ്പം ക്രീസില്‍.

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ബെന്‍ ഡുക്കറ്റും ജോ റൂട്ടും അര്‍ധ സെഞ്ച്വറികള്‍ നേടി. ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 65 റണ്‍സെടുത്തു പുറത്തായി. റൂട്ട് 72 പന്തില്‍ 6 ഫോറുകള്‍ സഹിതം 69 റണ്‍സും കണ്ടെത്തി.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (34), ഹാരി ബ്രക്ക് (31) എന്നിവരും തിളങ്ങി. അവസാന ഓവറുകളില്‍ ലിയാം ലിവിങ്‌സ്റ്റന്‍ നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടത്തിയത്. താരം 32 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 41 റണ്‍സുമായി മടങ്ങി. ആദില്‍ റഷീദ് 5 പന്തില്‍ 14 റണ്‍സെടുത്തു. ഇരുവരും റണ്ണൗട്ടായി മടങ്ങി.

ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ മടക്കി സ്പിന്നര്‍മാരാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 81 റണ്‍സെടുത്തു.

അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ വരുണ്‍ ചക്രവര്‍ത്തി ആദ്യ അന്താരാഷ്ട്ര ഏകദിന വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നു. ഫില്‍ സാള്‍ട്ടിനെയാണ് വരുണ്‍ മടക്കിയത്. സാള്‍ട്ട് 26 റണ്‍സെടുത്തു. വരുണിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്താണ് സാള്‍ട്ട് മടങ്ങിയത്.

പിന്നാലെ രവീന്ദ്ര ജഡേജ ഡുക്കറ്റിന്റെ പ്രതിരോധവും പൊളിച്ചു. താരത്തെ ജഡേജ ഹര്‍ദികിന്റെ കൈകകളില്‍ എത്തിച്ചു.

പിന്നീട് ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്നു പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിച്ചു. അതിനിടെ ഹാരി ബ്രുക്കിനെ ഹര്‍ഷിത് റാണ പുറത്താക്കി കൂട്ടുകെട്ടു പൊളിച്ചു. ആറാമനായി എത്തിയ ലിയാം ലിവിങ്സ്റ്റന്‍ ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT