ചിത്രം: ട്വിറ്റര്‍ 
Sports

രോഹിതിന് വിശ്രമം, വിന്‍ഡീസില്‍ അജിന്‍ക്യ രഹാനെ നയിക്കും? 

വെസ്റ്റ് ഇന്‍ഡീസ്  പര്യടനത്തില്‍ രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അ‍ഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരകളാണ് ഇന്ത്യ കളിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിനു വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഐപിഎല്ലും പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും കളിച്ചാണ് രോഹിത് അടക്കമുള്ള താരങ്ങള്‍ നില്‍ക്കുന്നത്. 

പര്യടനത്തില്‍ രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അ‍ഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരകളാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ നിന്നു രോഹിതിനെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം അജിന്‍ക്യ രഹാനെയെ താത്കാലിക ക്യാപ്റ്റനായി വിന്‍ഡീനെതിരെ ടീമിനെ ഇറക്കുകയാണ് അധികൃതര്‍ മുന്നില്‍ കാണുന്ന പോംവഴി. 

ഐപിഎല്ലില്‍ തിളങ്ങിയതിന് പിന്നാലെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്കായി കളിച്ച രഹാനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 89 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായ രഹാനെ രണ്ടാം ഇന്നിങ്‌സില്‍ 46 റണ്‍സും കണ്ടെത്തി. 

രോഹതിനൊപ്പം പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും വിശ്രമം നല്‍കാനും സാധ്യതയുണ്ട്. വിരാട് കോഹ്‌ലിക്കും ഒരുപക്ഷേ വിശ്രമം നല്‍കിയേക്കും. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതെ വന്ന ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാരയുടെ ടീമിലെ സ്ഥാനം ചോദ്യം ചിഹ്നത്തിലാണ്. രോഹിത്, കോഹ്‌ലി എന്നിവരുടെ അഭാവത്തില്‍ പൂജാരയ്ക്ക് ഒരവസരം കൂടി ലഭിക്കാനും സാധ്യതയുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ 2023-25 സീസണിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം കൂടിയാണ് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര. പിന്നീട് ദക്ഷിണാഫ്രിക്കൻ പര്യടനവും ഇന്ത്യക്കുണ്ട്. ഡിസംബര്‍- ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ പര്യടനത്തിലും ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നത്.

അതിനു ശേഷം ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളുടെ ഇന്ത്യന്‍ പര്യടനം. ഇംഗ്ലണ്ടിനെതിരെ അഞ്ച്, ബംഗ്ലാദേശിനെതിരെ രണ്ട്, ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ കളിക്കുക. അതിനു പിന്നാലെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യയെ ഓസീസ് മണ്ണില്‍ കാത്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

SCROLL FOR NEXT