രോഹിതും ഗംഭീറും എക്സ്
Sports

രോഹിതിനും കോഹ്‌ലിക്കും ഇനി ഒരു പരിഗണനയും ഇല്ല! കടുപ്പിച്ച് ഗംഭീര്‍

മൂന്നാം ടെസ്റ്റില്‍ ജയം അനിവാര്യം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുനെ ടെസ്റ്റിലും പരാജയപ്പെട്ട് ന്യൂസിലന്‍ഡിനു മുന്നില്‍ വൈറ്റ് വാഷ് ഭീഷണിക്ക് മുന്നിലാണ് ഇന്ത്യ. തുടരെ രണ്ട് ടെസ്റ്റുകളിലെ തോല്‍വിയും തുടരെ 18 പരമ്പര നേട്ടങ്ങളുടെ വിജയമെന്ന നാട്ടിലെ റെക്കോര്‍ഡ് നഷ്ടമായതും പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനു നല്‍കുന്ന സമ്മര്‍ദ്ദം ചെറുതല്ല. ഇപ്പോള്‍ ടീമിനുള്ളില്‍ കാര്യങ്ങള്‍ കര്‍ശനമാക്കുകയാണ് പരിശീലകന്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂപ്പര്‍ താരം വിരാട് കോഹ്‌ലി, പ്രധാന പേസര്‍ ജസ്പ്രിത് ബുംറ എന്നിവര്‍ക്ക് ലഭിച്ചിരുന്ന പ്രത്യേക പരിഗണന ഇനി കിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് ജീവന്‍ മരണ പോരാട്ടമാണ്. ആശ്വാസം ജയം അനിവാര്യമായതോടെയാണ് ടീമില്‍ കര്‍ശന ഇടപെടലുകള്‍ പരിശീലക സംഘം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പരിശീലന വേളയില്‍ ചില താരങ്ങള്‍ക്ക് ഇളവുകള്‍ ലഭിക്കാറുണ്ട്. ഈ പരിഗണന ഇനിയുണ്ടാകില്ല. ഒരു ദിവസത്തെ പരിശീലന വേളയിലെ ചില സെഷനുകളില്‍ മികവ് പുലര്‍ത്തുന്ന താരങ്ങള്‍ പങ്കെടുക്കേണ്ടതില്ല. ഈ രീതി എടുത്തു കളയാനാണ് തീരുമാനം.

രോഹിത്, കോഹ്‌ലി, ബുംറ അടക്കമുള്ള താരങ്ങള്‍ക്ക് ഇത്തരത്തില്‍ ഇളവു കിട്ടാറുണ്ട്. ഇനി അതുണ്ടാകില്ല. മറ്റ് താരങ്ങള്‍ എല്ലാ സെഷനിലെ പരിശീലനങ്ങളും പൂര്‍ത്തിയാക്കുമ്പോള്‍ ഇത്തരത്തില്‍ ചില താരങ്ങള്‍ക്ക് അതു വേണ്ടായിരുന്നു.

മൂന്നാം ടെസ്റ്റിനു മുന്നോടിയായി ഈ മാസം 30, 31 തീയതികളില്‍ നടക്കുന്ന പരിശീലന വേളയിലെ മുഴുവന്‍ സെഷനുകളിലും ടീമിലെ എല്ലാ താരങ്ങളും പങ്കെടുക്കണമെന്നാണ് ഗംഭീറിന്റെ നിര്‍ദ്ദേശം. ടീമിലെ ഓരോ താരവും ഈ സെഷനുകളില്‍ മികവോടെ പൂര്‍ത്തിയാക്കുന്നുണ്ടെന്നു ടീം മാനേജ്‌മെന്റ് ഉറപ്പാക്കുമെന്നും ടീമിനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നവംബര്‍ 1 മുതല്‍ 5 വരെയാണ് മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് കിവികള്‍ പരമ്പര 2-0ത്തിനു ഉറപ്പിച്ചാണ് ഇറങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ