എംഎസ് ധോനി ഫയൽ
Sports

'സെഞ്ച്വറി അടിച്ചിട്ടും ടീമില്‍ നിന്ന് ഒഴിവാക്കി, ഫോം ഔട്ടായിരുന്ന കോഹ് ലിയും രോഹിതും ഇലവനില്‍; ധോനി ഉത്തരം പറയണം'

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി. 2011ല്‍ സഹതാരങ്ങളായ വിരാട് കോഹ് ലിയും സുരേഷ് റെയ്‌നയും രോഹിത് ശര്‍മയും റണ്‍സ് കണ്ടെത്താതിരുന്നിട്ടും ടീമില്‍ ഇടംപിടിച്ചു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ച്വറി അടിക്കുകയും മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിട്ടും തുടര്‍ന്നുള്ള മത്സരങ്ങളില്‍ എംഎസ് ധോനി ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് മനോജ് തിവാരി ആരോപിച്ചു.

'അദ്ദേഹം ക്യാപ്റ്റനായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ പ്ലാന്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കപില്‍ ദേവിന്റെ കാലത്ത് ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു, സുനില്‍ ഗാവസ്‌കറിന്റെ കാലത്ത് അത് അദ്ദേഹത്തിന്റെ ചുമതലയായിരുന്നു, മുഹമ്മദ് അസ്ഹറുദ്ദീന്റെ കാലത്തും അങ്ങനെ തന്നെയായിരുന്നു. അതിനുശേഷം ദാദയും. കര്‍ശനമായ ഒരു ഭരണാധികാരി വന്ന് ഇതിനെതിരെ നിയമം ഉണ്ടാക്കിയില്ലെങ്കില്‍ ഇത് തുടരും,'- മനോജ് തിവാരി ഹിന്ദി ന്യൂസ് പ്ലാറ്റ്‌ഫോമായ ലാലന്റോപ്പിനോട് പറഞ്ഞു.

'നിങ്ങള്‍ക്ക് അജിത് അഗാര്‍ക്കറെ നോക്കാം, അദ്ദേഹത്തിന് ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നു. അദ്ദേഹത്തിന് പരിശീലകനോട് വിയോജിക്കാം. ഒരു സെഞ്ച്വറി നേടിയ ശേഷം 14 മത്സരങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കിയതില്‍, ഒരു സെഞ്ച്വറി നേടിയ ശേഷം ഒരു കളിക്കാരനെ പുറത്താക്കിയതില്‍, എനിക്ക് ഉത്തരം അറിയണം. സെഞ്ച്വറി നേടിയ ശേഷം എന്നെ പ്രശംസിച്ചു, പക്ഷേ പിന്നീട് എന്തുസംഭവിക്കുമെന്ന് എനിക്ക് ഒരു സൂചനയും ലഭിച്ചില്ല. അക്കാലത്ത്, ഞാന്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ക്ക് ഭയം തോന്നിയിരുന്നു.'- മനോജ് തിവാരി തുടര്‍ന്നു.

'അന്ന് ടീമിലുണ്ടായിരുന്ന കളിക്കാര്‍ വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശര്‍മ എന്നിവരായിരുന്നു. അതിനുശേഷം നടന്ന പര്യടനത്തില്‍ അവര്‍ റണ്‍സ് നേടിയില്ല. ഇവിടെ, ഒരു സെഞ്ച്വറി നേടി പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയതിനുശേഷവും എനിക്ക് ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. ആറ് മാസത്തിനുള്ളില്‍ നടന്ന 14 മത്സരങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കി. ആ സമയത്ത് പുറത്താക്കപ്പെട്ട കളിക്കാരന് വേണ്ടത്ര പരിശീലനം ലഭിച്ചില്ല. വിരമിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷേ കുടുംബ ഉത്തരവാദിത്തം കാരണം കഴിഞ്ഞില്ല.'- മനോജ് തിവാരി പറഞ്ഞു.വളരെക്കാലം ബംഗാള്‍ ടീമിനെ നയിച്ച മനോജ് തിവാരി സംസ്ഥാന കായിക, യുവജനകാര്യ സഹമന്ത്രി കൂടിയാണ്.

2006-07 രഞ്ജി ട്രോഫിയില്‍ 99.50 ശരാശരിയില്‍ റണ്‍സ് അടിച്ചുകൂട്ടിയ മനോജ് തിവാരി അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്. പക്ഷേ പരിക്ക് കാരണം അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി വളരെക്കാലം കാത്തിരിക്കേണ്ടി വന്നു. 2011 ല്‍ ചെന്നൈയില്‍ വച്ചാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ അദ്ദേഹം തന്റെ കന്നി ഏകദിന സെഞ്ച്വറി നേടിയത്. പക്ഷേ ആ മത്സരത്തിന് ശേഷം മാസങ്ങളോളം ബെഞ്ചില്‍ ഇരിക്കേണ്ടി വന്നത് അന്നത്തെ ക്യാപ്റ്റന്‍ ധോനി കാരണമാണെന്നാണ് മനോജ് തിവാരി ആരോപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT