ചെന്നൈ ടെസ്റ്റില്‍ സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന ജോ റൂട്ട്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍ 
Sports

100ാം ടെസ്റ്റില്‍ റൂട്ടിന് സെഞ്ചുറി, നേട്ടം തൊടുന്ന അഞ്ചാമത്തെ ക്യാപ്റ്റന്‍

ശ്രീലങ്കയില്‍ ഇരട്ട ശതകം കണ്ടെത്തിയ തിളങ്ങിയ ഫോം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയിലും തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശ്രീലങ്കയില്‍ ഇരട്ട ശതകം കണ്ടെത്തിയ തിളങ്ങിയ ഫോം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയിലും തുടരുന്നു. കരിയറിലെ തന്റെ നൂറാം ടെസ്റ്റില്‍ റൂട്ടിന് സെഞ്ചുറി. 164 പന്തില്‍ നിന്ന് 12 ഫോറിന്റെ അകമ്പടിയോടെയാണ് റൂട്ട് മൂന്നക്കം കടന്നത്.

100ാമത്തെ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടവും റൂട്ട് ഇവിടെ സ്വന്തമാക്കി. കോളിന്‍ കൗഡ്രി, ഇന്‍സമാം ഉള്‍ ഹഖ്, റിക്കി പോണ്ടിങ്, ഗ്രെയിം സ്മിത്ത് എന്നിവരാണ് റൂട്ടിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയത്. 2021ലെ റൂട്ടിന്റെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണ് ഇത്.  

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 2 വിക്കറ്റുകള്‍ നഷ്ടമായത് ഇംഗ്ലണ്ടിനെ ഉലച്ചെങ്കിലും പിന്നെയങ്ങോട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് റൂട്ടും ഡോം സിബ്ലിയും സാധ്യതകള്‍ നല്‍കിയില്ല. 80 ഓവറിലേക്ക് ഇംഗ്ലണ്ട് ഇന്നിങ്‌സ് എത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഡോം സിബ്ലി 256 പന്തുകള്‍ നേരിട്ട് 83 റണ്‍സില്‍ എത്തി നില്‍ക്കുന്നു. 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 63 റണ്‍സില്‍ നില്‍ക്കെ അശ്വിനാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. 60 പന്തില്‍ നിന്ന് 33 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ബേണ്‍സ് മടങ്ങിയത്. ലോറണ്‍സിനെ ഡക്കാക്കി ബൂമ്ര മടക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും