ഫിൽ സാൾട്ട് (Royal Challengers Bengaluru) X
Sports

സൂപ്പര്‍ ബാറ്റര്‍ ഫൈനല്‍ കളിക്കില്ല? ആര്‍സിബിക്ക് വന്‍ തിരിച്ചടി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- പഞ്ചാബ് കിങ്‌സ് ഫൈനല്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനു (Royal Challengers Bengaluru) കനത്ത തിരിച്ചടി. അവരുടെ വെടിക്കെട്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനു ഫൈനല്‍ നഷ്ടമായേക്കും. തന്റെ അദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം.

എന്നാല്‍ ആര്‍സിബി പരിശീലകന്‍ ആന്‍ഡി ഫ്‌ളവറോ ക്യാപ്റ്റന്‍ രജത് പടിദാറോ താരത്തിന്റെ അഭാവത്തെക്കുറിച്ചു ഒന്നും വ്യക്തമാക്കിയിട്ടില്ല. താരം ആര്‍സിബിയുടെ പരിശീലന സെഷനില്‍ പങ്കെടുത്തില്ല എന്നാണ് വിവരം.

ഈ സീസണില്‍ മികച്ച രീതിയില്‍ കളിച്ച താരമാണ് സാള്‍ട്ട്. 12 മത്സരങ്ങളില്‍ നിന്നു 387 റണ്‍സ് താരം നേടി. 175.90 ആണ് സ്‌ട്രൈക്ക് റേറ്റ്. വിരാട് കോഹ്‌ലിക്കൊപ്പം ചേര്‍ന്നു സീസണില്‍ മികച്ച തുടക്കമാണ് താരം നല്‍കിയത്. സാള്‍ട്ടിന്റെ അഭാവത്തില്‍ ഒരുപക്ഷേ മായങ്ക് അഗര്‍വാള്‍ ഓപ്പണറായേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT