Sports

10 കോടി രൂപയുടെ ചിയര്‍ ലീഡര്‍; സെവാഗിന്റെ പരിഹാസത്തിന് മാക്‌സ്‌വെല്ലിന്റെ മറുപടി

'എന്നോടുള്ള അതൃപ്തി വെട്ടിത്തുറന്ന് പറയുകയാണ് വീരു. അതില്‍ എനിക്ക് കുഴപ്പമില്ല'

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിന്റെ പരിഹാസത്തിന് മറുപടിയുമായി ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. എന്നോടുള്ള താത്പര്യം ഇല്ലായ്മ തുറന്നു പറയുകയാണ് വീരു ചെയ്യുന്നതെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. 

എന്നോടുള്ള അതൃപ്തി വെട്ടിത്തുറന്ന് പറയുകയാണ് വീരു. അതില്‍ എനിക്ക് കുഴപ്പമില്ല. അദ്ദേഹത്തിന് തോന്നുന്നത് പറയാം. അത്തരം പ്രതികരണങ്ങളോടെ മാധ്യമങ്ങളില്‍ അദ്ദേഹം നിറഞ്ഞു. അതില്‍ പ്രശ്‌നമില്ല. ഞാന്‍ അതെല്ലാം നേരിടുകയും മുന്‍പോട്ട് പോവുകയും ചെയ്യും. സംശയത്തോടെയാവും സെവാഗിനെ ഇനി നോക്കി കാണുക എന്നും മാക്‌സ്‌വെല്‍ പറഞ്ഞു. 

ഐപിഎല്ലില്‍ മാക്‌സ് വെല്ലിന് ഒരുഘട്ടത്തിലും ഫോം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പഞ്ചാബ് ഓള്‍റൗണ്ടറെ വിമര്‍ശിച്ച് എത്തിയവരുടെ കൂട്ടത്തില്‍ മുന്‍പില്‍ സെവാഗ് ഉണ്ടായിരുന്നു. 10 കോടി രൂപയുടെ ചിയര്‍ ലീഡര്‍ എന്നാണ് മാക്‌സ് വെല്ലിനെ സെവാഗ് വിശേഷിപ്പിച്ചത്. ഇത്രയും വലിയ തുക നല്‍കി മാക്‌സ് വെല്ലിനെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല എന്നും സെവാഗ് പറഞ്ഞിരുന്നു. 

മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് 2-3 മാസത്തെ ഇടവേള മാക്‌സ് വെല്‍ എടുത്തിരുന്നു. ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനത്തോടെയാണ് മാക്‌സ് വെല്‍ തിരിച്ചു വരവ് നടത്തിയത്. പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാന്‍ ഞാന്‍ ഇപ്പോള്‍ പാകപ്പെട്ട് കഴിഞ്ഞു. ഈ വര്‍ഷം വലിയ പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന് മാക്‌സ്വല്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT