വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Sports

സ്വന്തം പിഴവില്‍ റണ്ണൗട്ട്; കലിപ്പ് മുഴുവന്‍ ഗില്ലിനോട്... തെറി വിളിച്ച് മടക്കം; രോ​ഹിത് സംപൂജ്യൻ! (വീഡിയോ)

ശുഭ്മാന്‍ ഗില്ലുമായുണ്ടായ ആശയക്കുഴപ്പത്തിനിടെ രോഹിത് റണ്ണൗട്ടായി മടങ്ങുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ 159 റണ്‍സിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി. രണ്ട് പന്തില്‍ സംപൂജ്യനായി രോഹിത് മടങ്ങി. പിന്നാലെ താരത്തിന്റെ പ്രവൃത്തി ഇപ്പോള്‍ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തിയിരിക്കുകയാണ്. 

ശുഭ്മാന്‍ ഗില്ലുമായുണ്ടായ ആശയക്കുഴപ്പത്തിനിടെ രോഹിത് റണ്ണൗട്ടായി മടങ്ങുകയായിരുന്നു. പുറത്തായതിന്റെ നിരാശയില്‍ ക്യാപ്റ്റന്‍ പരസ്യമായി തന്നെ ഗില്ലിനോടു കയര്‍ത്താണ് മടങ്ങിയത്. 

ക്യാപ്റ്റന്റെ പെരുമാറ്റം അതിരുവിട്ടെന്നു ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്തെത്തി. സ്വന്തം അബദ്ധത്തില്‍ പുറത്തായ രോഹിത് സഹ താരമായ ശുഭ്മാന്‍ ഗില്ലിനെയാണ് തെറി വിളിക്കുന്നതെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. രോഹിതിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ യുവ താരങ്ങളുടെ സ്ഥിതി വലിയ കുഴപ്പത്തിലാണെന്നു വരെ ആരാധകര്‍ വിമര്‍ശിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT