കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ റസലിന്റെ ബാറ്റിങ്/ഫോട്ടോ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ട്വിറ്റര്‍ 
Sports

സിപിഎല്ലില്‍ തീപാറും ബാറ്റിങ്ങുമായി റസല്‍, 14 പന്തില്‍ അര്‍ധ ശതകം; പ്രതീക്ഷയോടെ കൊല്‍ക്കത്ത ആരാധകര്‍

14 പന്തില്‍ അര്‍ധ ശതകം കണ്ടെത്തിയാണ് വാര്‍നര്‍ പാര്‍ക്കില്‍ തല്ലാവാഹ്‌സിന്റെ ഇന്നിങ്‌സിന്റെ അവസാന ഓവറുകളില്‍ റസല്‍ നിറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ റസലിന്റെ വെടിക്കെട്ട്. 14 പന്തില്‍ അര്‍ധ ശതകം കണ്ടെത്തിയാണ് വാര്‍നര്‍ പാര്‍ക്കില്‍ തല്ലാവാഹ്‌സിന്റെ ഇന്നിങ്‌സിന്റെ അവസാന ഓവറുകളില്‍ റസല്‍ നിറഞ്ഞത്. 18ാമത്തെ ഓവറില്‍ റസല്‍ ക്രീസിലേക്ക് എത്തുമ്പോള്‍ 199-3 എന്ന നിലയിലായിരുന്നു സ്‌കോര്‍. 

റസല്‍ ക്രീസിലേക്ക് എത്തിയതിന് പിന്നാലെ തുടരെ രണ്ട് പന്തില്‍ രണ്ട് വിക്കറ്റ് വീണു. എന്നാല്‍ ആദ്യ പന്ത് മുതല്‍ റസല്‍ നയം വ്യക്തമാക്കി. ആറ് സിക്‌സും മൂന്ന് ഫോറുമാണ് ഇവിടെ റസലില്‍ നിന്ന് വന്നത്. ഇതോടെ 20 ഓവറില്‍ ടീം സ്‌കോര്‍ 255ലേക്ക് എത്തി. 

256 റണ്‍സ് പിന്തുടര്‍ന്ന് സെന്റ് ലൂസിയ കിങ്‌സ് വിജയ ലക്ഷ്യത്തിന്റെ അടുത്തെങ്ങും എത്തിയില്ല. 17.1 ഓവറില്‍ 135 റണ്‍സിന് ടീം അവര്‍ ഓള്‍ ഔട്ടായി. 120 റണ്‍സ് ജയമാണ് അവിടെ തല്ലവാഹ്‌സ് സ്വന്തമാക്കിയത്. സിപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് ഇത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT