ഫോട്ടോ: ട്വിറ്റർ 
Sports

അവസാന ഓവറില്‍ 4 വിക്കറ്റ് പിഴുത് റസല്‍, 4 ക്യാച്ചുമായി റിങ്കു സിങ്‌; കൊല്‍ക്കത്തക്ക് ജയിക്കാന്‍ 157 റണ്‍സ് 

18 റണ്‍സിന് ഇടയില്‍ ആറ് വിക്കറ്റാണ് ഗുജറാത്തിന്‌ നഷ്ടമായത്. അതില്‍ നാല് വിക്കറ്റും അവസാന ഓവറില്‍ റസല്‍ പിഴുതെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡെത്ത് ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വരിഞ്ഞു മുറുക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. 18 റണ്‍സിന് ഇടയില്‍ ആറ് വിക്കറ്റാണ് ഗുജറാത്തിന്‌ നഷ്ടമായത്. അതില്‍ നാല് വിക്കറ്റും അവസാന ഓവറില്‍ റസല്‍ പിഴുതെടുത്തത്. 

അവസാന ഓവറില്‍ 5 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് റസല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. കളിയില്‍ റസല്‍ എറിഞ്ഞ ഒരേയൊരു ഓവറും ഇതായിരുന്നു. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആദ്യമായാണ് ഒരു ടീം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇറങ്ങിയത്. 

തുടക്കത്തില്‍ തന്നെ ഗില്ലിനെ ഗുജറാത്തിന് നഷ്ടമായി. എന്നാല്‍ സാഹയ്‌ക്കൊപ്പം നിന്ന് ഹര്‍ദിക് 75 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 25 റണ്‍സ് നേടിയാണ് സാഹ മടങ്ങിയത്. സാഹയ്ക്ക് ശേഷം വന്ന ഡേവിഡ് മില്ലറിനൊപ്പം നിന്നും ഹര്‍ദിക് അര്‍ധ ശതക കൂട്ടുകെട്ട് കണ്ടെത്തി. 

ബൗണ്ടറി ലൈനിന് മുന്‍പില്‍ റിങ്കു സിങ് 

20 പന്തില്‍ നിന്ന് 27 റണ്‍സ് ആണ് മില്ലറിന് നേടാനായത്. 49 പന്തില്‍ നിന്ന് 67 റണ്‍സ് എടുത്ത് ഹര്‍ദിക് പാണ്ഡ്യയും മടങ്ങിയതോടെ ഗുജറാത്തിന് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാതെയായി. റാഷിദ് ഖാനെ സൗത്തി മടക്കിയപ്പോള്‍ അഭിനവ് മനോഹര്‍ ഫെര്‍ഗൂസന്‍, തെവാതിയ, യഷ് ദയാല്‍ എന്നിവരുടെ വിക്കറ്റാണ് റസല്‍ അവസാന ഓവറില്‍ വീഴ്ത്തിയത്.

ബൗണ്ടറി ലൈനിന് സമീപം നാല് ക്യാച്ചുകളുമായി റിങ്കു സിങ്ങും ശ്രദ്ധ പിടിച്ചു. ഹര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാത്തിയ, അഭിനവ് മനോഹര്‍, ഫെര്‍ഗൂസന്‍ എന്നിവരെയാണ് റിങ്കു സിങ് തന്റെ കൈകളില്‍ സുരക്ഷിതമാക്കിയത്. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT