സീസണിലെ 3ാം അര്‍ധ ശതകം തൊട്ട് ഹര്‍ദിക്, ക്യാപ്റ്റന്മാരില്‍ ആദ്യം 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ കളിയിലും ഹര്‍ദിക് അര്‍ധ ശതകം പിന്നിട്ടതോടെയാണ് ഇത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്‍ 15ാം സീസണില്‍ മൂന്ന് അര്‍ധ ശതകം പിന്നിടുന്ന ആദ്യ ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ കളിയിലും ഹര്‍ദിക് അര്‍ധ ശതകം പിന്നിട്ടതോടെയാണ് ഇത്. 

36 പന്തിലാണ് കൊല്‍ക്കത്തക്കെതിരെ ഹര്‍ദിക് അര്‍ധ ശതകം പിന്നിട്ടത്. സീസണില്‍ 5 അര്‍ധ ശതകവുമായി ജോസ് ബട്ട്‌ലറാണ് ഒന്നാമത്. ഡേവിഡ് വാര്‍ണര്‍, ഹര്‍ദിക് പാണ്ഡ്യ, ലിയാം ലിവിങ്സ്റ്റന്‍ എന്നിവര്‍ മൂന്ന് അര്‍ധ ശതകം വീതവും കണ്ടെത്തി കഴിഞ്ഞു. 49 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും സഹിതം 67 റണ്‍സ് എടുത്താണ് ഹര്‍ദിക് മടങ്ങിയത്. 

97 ആണ് ഹര്‍ദിക്കിന്റെ ബാറ്റിങ് ശരാശരി

സീസണിലെ റണ്‍വേട്ടയില്‍ ഹര്‍ദിക് പാണ്ഡ്യ ജോസ് ബട്ട്‌ലറിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കും എത്തി. 97 ആണ് ഹര്‍ദിക്കിന്റെ ബാറ്റിങ് ശരാശരി. റണ്‍സ് വാരി ഗുജറാത്തിനെ മുന്‍പില്‍ നിന്ന് നയിച്ച് കയ്യടി നേടുകയാണ് ഹര്‍ദിക്. 

ബാറ്റിങ്ങില്‍ ഹര്‍ദിക്കില്‍ നിന്ന് വരുന്ന അച്ചടക്കത്തിലേക്ക് നോക്കാനാണ് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. പവര്‍പ്ലേയില്‍ നന്നായി ബാറ്റ് ചെയ്യുകയും ഫീല്‍ഡ് നിയന്ത്രണങ്ങള്‍ മുതലെടുക്കുകയും ചെയ്യുന്നതായി ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com