'രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ക്യാപ്റ്റനായാലും അതിശയമില്ല'; ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി ചൂണ്ടി ഓസീസ് താരം

സീസണിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ മികച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: രണ്ട് വര്‍ഷത്തിനുള്ളില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ക്യാപ്റ്റനായാലും അത്ഭുതപ്പെടാനില്ലെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഹര്‍ദിക് ജയങ്ങളിലേക്ക് എത്തിക്കുന്നത് ചൂണ്ടിയാണ് ഹോഗിന്റെ വാക്കുകള്‍. 

സീസണിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ മികച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഹര്‍ദിക് ഇന്ത്യയുടെ വൈറ്റ്‌ബോള്‍ ക്യാപ്റ്റനായാലും അത്ഭുതപ്പെടാനില്ല. യഥാര്‍ഥ നായകനാണ് ഹര്‍ദിക്. സമ്മര്‍ദ ഘട്ടങ്ങളില്‍ അതിനൊപ്പം സഞ്ചരിക്കാന്‍ ഹര്‍ദിക് ഇഷ്ടപ്പെടുന്നു, ബ്രാഡ് ഹോഗ് പറഞ്ഞു. 

ആറ് കളിയില്‍ ഗുജറാത്ത് തോല്‍വിയിലേക്ക് വീണത് ഒരു വട്ടം മാത്രം

ആറ് കളിയില്‍ ഗുജറാത്ത് തോല്‍വിയിലേക്ക് വീണത് ഒരു വട്ടം മാത്രം. അഞ്ച് കളിയില്‍ ഗുജറാത്ത് ജയിച്ചപ്പോള്‍ അതിലൊന്നില്‍ ഗുജറാത്തിനെ നയിച്ചത് റാഷിദ് ഖാനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ നടുവേദനയെ തുടര്‍ന്ന് ഹര്‍ദിക് കളിച്ചിരുന്നില്ല. 

എന്നാല്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് എതിരേയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സഹതാരങ്ങളോടുള്ള ഹര്‍ദിക്കിന്റെ പെരുമാറ്റമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ക്യാച്ച് എടുക്കുന്നതില്‍ വന്ന മുഹമ്മദ് ഷമിയുടെ പിഴവിന് ഹര്‍ദിക് പ്രതികരിച്ച വിധം വിവാദമായിരുന്നു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com