റിക്കല്‍ടന്‍ എക്സ്
Sports

കന്നി ഡബിള്‍ സെഞ്ച്വറിയടിച്ച് റിയാന്‍ റിക്കല്‍ടന്‍; പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്

9 വർഷങ്ങൾക്ക് ശേഷമാണ് ഒരു ദക്ഷിണാഫ്രിക്കൻ താരം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കേപ് ടൗണ്‍: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക. രണ്ടാം ദിനം കളി പുരോഗമിക്കുമ്പോള്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സെന്ന നിലയില്‍.

ഓപ്പണര്‍ റിയാന്‍ റിക്കല്‍ടന്‍ നേടിയ കന്നി ഇരട്ട സെഞ്ച്വറിയുടെ ബലത്തിലാണ് പ്രോട്ടീസ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന്‍ ടെംബ ബവുമയും ആദ്യ ദിനത്തില്‍ സെഞ്ച്വറി നേടി ടീമിനു കരുത്തായിരുന്നു.

211 റണ്‍സുമായി റിക്കല്‍ടന്‍ ക്രീസില്‍ തുടരുന്നു. താരം 25 ഫോറും ഒരു സിക്‌സും തൂക്കി. 9 വർഷങ്ങൾക്ക് ശേഷമാണ് ഒരു ദക്ഷിണാഫ്രിക്കൻ താരം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്നത് എന്നതും ഈ ഇന്നിങ്സിനെ ശ്രദ്ധേയമാക്കുന്നു. കെയ്ല്‍ വെരെയ്‌നാണ് റിക്കല്‍ടനൊപ്പം ക്രീസിലുള്ളത്. താരം 53 റണ്‍സെടുത്തിട്ടുണ്ട്.

ടെംബ ബവുമ 106 റണ്‍സെടുത്താണ് പുറത്തായത്. താരം 9 ഫോറും 2 സിക്‌സും തൂക്കി. എയ്ഡന്‍ മാര്‍ക്രം (17), വിയാന്‍ മള്‍ഡര്‍ (5), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (0), ഡേവിഡ് ബഡിങ്ഹാം (5) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT