സച്ചിന്‍ സാമൂഹികമാധ്യമത്തില്‍ പങ്കിട്ട വിഡിയോ ദൃശ്യം  എക്‌സ്‌
Sports

'ദൈവത്തെ നേരില്‍ കണ്ടു'; ആരാധകനെ പിന്തുടര്‍ന്ന് സച്ചിന്‍; സ്‌നേഹ സമ്മാനം നല്‍കി; വീഡിയോ വൈറല്‍

ആരാധകര്‍ സച്ചിനെ തേടിപ്പോയതാണെങ്കില്‍ ഇവിടെ സച്ചിന്‍ തന്നെ ആരാധകനെ തേടിപ്പോകുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്രമേല്‍ ആവേശവും വികാരവുമാണ് ആരാധകര്‍ക്ക് സച്ചിന്‍. അത്തരത്തില്‍ ഒരു ആരാധകനുമൊത്തുള്ള അപൂര്‍വ കൂടിക്കാഴ്ചയുടെ വീഡിയോ സച്ചിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടു.

സാധാരണ പതിവ്ആ രാധകര്‍ സച്ചിനെ തേടിപ്പോവുകയാണെങ്കില്‍ ഇവിടെ സച്ചിന്‍ തന്നെ ആരാധകനെ തേടിപ്പോകുകയായിരുന്നു. 'ടെണ്ടുല്‍ക്കര്‍ മിസ് യൂ' എന്ന് എഴുതിയ മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സി ധരിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്ന യുവാവിനെ യാദൃച്ഛികമായാണ് സച്ചിന്‍ കണ്ടുമുട്ടിയത്. ഇയാള്‍ക്ക് ഒരു അവിസ്മരീണയമായ സമ്മാനം തന്നെ നല്‍കാന്‍ സച്ചിന്‍ തീരുമാനിച്ചു. ഉടന്‍ തന്നെ കാര്‍ ബൈക്ക് യാത്രികന് സമീപത്ത് നിര്‍ത്തി വഴി ചോദിച്ചു. പ്രിയ താരത്തെ കണ്ടതും അത്ഭുതവും ആഹ്ലാദവും കണ്ട് യുവാവ് കൈകൂപ്പി നിന്നു.

യുവാവ് ഇന്ത്യന്‍ ഇതിഹാസത്തിന്റെ വലിയ ആരാധകനായതിനാല്‍ കൈയില്‍ സച്ചിന്റെ ടാറ്റുവും താരത്തിന്റെ ഫോട്ടോകള്‍ ഒട്ടിച്ചുവച്ച പുസ്തകവും കൂടെ കൊണ്ടുനടന്നിരുന്നു. അദ്ദേഹം അത് സച്ചിനെ കാണിക്കുന്നതും വീഡിയയോയില്‍ കാണാം. പിന്നാലെ ഓട്ടോ ഗ്രാഫ് നല്‍കിയും ഒന്നിച്ച് സെല്‍ഫിയും എടുത്ത ശേഷമാണ് ആരാധകനെ യാത്രയാക്കിയത്.

ഇത്രയധികം സ്‌നേഹം എന്നില്‍ ചൊരിയുന്നത് കാണുമ്പോള്‍ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു. ജനങ്ങളില്‍ നിന്നുള്ള സ്‌നേഹമാണ് അപ്രതീക്ഷിതമായ കോണുകളില്‍ നിന്ന് ജീവിതത്തെ സവിശേഷമാക്കുന്നത്

ടെണ്ടുല്‍ക്കറെ സച്ചിന്‍ കണ്ടുമുട്ടി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടത്. ആളുകള്‍ ഇത്രയധികം സ്‌നേഹം എനിക്ക് തരുമ്പോള്‍ എന്റെ ഹൃദയം സന്തോഷത്താല്‍ നിറയുന്നു. അപ്രതീക്ഷിതമായ കോണുകളില്‍ നിന്നുള്ള ജനങ്ങളുടെ സ്‌നേഹമാണ് ജീവിതത്തെ സവിശേഷമാക്കുന്നതെന്ന് വീഡിയോ പങ്കിട്ട് സച്ചിന്‍ എക്‌സില്‍ കുറിച്ചു

' ഇത്രയധികം സ്‌നേഹം എന്നില്‍ ചൊരിയുന്നത് കാണുമ്പോള്‍ എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു. ജനങ്ങളില്‍ നിന്നുള്ള സ്‌നേഹമാണ് അപ്രതീക്ഷിതമായ കോണുകളില്‍ നിന്ന് ജീവിതത്തെ സവിശേഷമാക്കുന്നത്,' സച്ചിന്‍ എക്‌സില്‍ കുറിച്ചു.

ഇന്ന് ദൈവത്തെ നേരില്‍ കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു ആരാധകന്റെ പ്രതികരണം. 664 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 34,357 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയതും സച്ചിനാണ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT