വീഡിയോ ദൃശ്യം 
Sports

പന്ത് കയ്യില്‍ തട്ടി, ഗോള്‍ അനുവദിക്കേണ്ടെന്ന് സാദിയോ മാനെ; ആരാധകരുടെ കയ്യടി 

ബുണ്ടസ് ലീഗയിലെ വിഎഫ്എല്‍ ബോച്ചുമിനെ എതിരില്ലാത്ത 7 ഗോളിനാണ് ബയേണ്‍ തകര്‍ത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ബയേണ്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എതിരായ തോല്‍വിക്ക് പിന്നാലെ സാദിയോ മാനെ ഇല്ലെങ്കില്‍ ലിവര്‍പൂള്‍ ഒന്നുമല്ല എന്നുള്‍പ്പെടെയുള്ള പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്ന് എത്തിയത്. എന്നാല്‍ ഈ സമയം ബുണ്ടസ് ലീഗയില്‍ ഗോള്‍ വേട്ട നടത്തുന്നതിനൊപ്പം മാനേയില്‍ നിന്ന് വന്നൊരു നീക്കമാണ് ആരാധകരുടെ കയ്യടി നേടുന്നത്. 

ബുണ്ടസ് ലീഗയിലെ വിഎഫ്എല്‍ ബോച്ചുമിനെ എതിരില്ലാത്ത 7 ഗോളിനാണ് ബയേണ്‍ തകര്‍ത്തത്. ഇവിടെ താന്‍ ഗോള്‍ വല കുലുക്കിയതിന് ശേഷം ഗോള്‍ അനുവദിക്കേണ്ടതില്ലെന്ന് ഗോളിയോട് പറയുകയായിരുന്നു മാനേ. ഗോള്‍ നേടാനുള്ള ശ്രമത്തിന് ഇടയില്‍ തന്റെ കയ്യില്‍ പന്ത് തട്ടിയത് ചൂണ്ടിയാണ് മനേ ഇങ്ങനെ പ്രതികരിച്ചത്. 

ബയേണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിട്ട് നില്‍ക്കുമ്പോഴാണ് ഇത്. കിമ്മിച്ചിന്റെ ക്രോസില്‍ കോമന്‍ ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റില്‍ തട്ടി. ഫോളോഅപ്പില്‍ പന്ത് വലയിലെത്തിക്കാന്‍ മാനേക്ക് കഴിഞ്ഞു. എന്നാല്‍ തന്റെ കയ്യില്‍ പന്ത് തട്ടിയതായി മാനേ റഫറിയോട് പറഞ്ഞു. മാനേയുടെ ഈ നീക്കത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. 

7 ഗോളിന് ബയേണ്‍ ജയിച്ചപ്പോള്‍ 42ാം മിനിറ്റിലും 60ാം മിനിറ്റിലും മാനെ ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ ബയേണിനെതിരെ 4-2ന്റെ ജയം പിടിക്കാന്‍ ബൊച്ചമിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ അതിന് മറുപടി നല്‍കിയാണ് ബയേണ്‍ പന്ത് തട്ടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍