ഫോട്ടോ: ട്വിറ്റർ 
Sports

'ഫിൽ ഹ്യൂസിന്റെ ഓർമകൾ'- നെക്ക് പ്രൊട്ടക്ടർ ഘടിപ്പിച്ച ഹെൽമറ്റുകൾ വച്ച് ബാറ്റ് ചെയ്താൽ മതി; ഓസീസ് താരങ്ങൾക്ക് കർശന നിർദ്ദേശം

ഏകദിന ലോകകപ്പ് അടുത്ത മാസം തുടങ്ങാനിരിക്കെയാണ് ഓസീസ് നിർ​ദ്ദേശം. ഒക്ടോബർ ഒന്ന് മുതൽ ആഭ്യന്തര, രാജ്യാന്തര മത്സരങ്ങളിൽ ഇത്തരം ഹെൽമറ്റുകളേ ഓസീസ് താരങ്ങളെ ധരിക്കാൻ അനുവദിക്കു

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: നെക്ക് പ്രൊട്ടക്ടർ ഉള്ള ഹെൽമറ്റുകൾ ബാറ്റർമാർ നിർബന്ധമായും ധരിക്കണമെന്നു വ്യക്തമാക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. കഴുത്ത് ഉൾപ്പെടെ തലയുടെ പിൻഭാ​ഗം സുരക്ഷിതമാക്കുന്ന ഹെൽമറ്റുകൾ വച്ച് ​ഗ്രൗണ്ടിലിറങ്ങണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങൾ നൽകിയിരിക്കുന്ന നിർദ്ദേശം. 

ഏകദിന ലോകകപ്പ് അടുത്ത മാസം തുടങ്ങാനിരിക്കെയാണ് ഓസീസ് നിർ​ദ്ദേശം. ഒക്ടോബർ ഒന്ന് മുതൽ ആഭ്യന്തര, രാജ്യാന്തര മത്സരങ്ങളിൽ ഇത്തരം ഹെൽമറ്റുകളേ ഓസീസ് താരങ്ങളെ ധരിക്കാൻ അനുവദിക്കു. 

2014ൽ ആഭ്യന്തര മത്സരത്തിനിടെ യുവ താരം ഫിൽ ഹ്യൂസ് പേസറുടെ പന്ത് ഹെൽമറ്റിനിടയിലൂടെ തലയിൽ കൊണ്ടു അകാലത്തിൽ മരിച്ചിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ഇതുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല. പിന്നാലെ നെക്ക് പ്രൊട്ടക്ടർ ​ഹെൽമറ്റുകളുടെ കാര്യത്തിൽ ഓസീസ് ക്രിക്കറ്റ് അധികൃതർ കർശന നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇത്ര കാലമായിട്ടും അവർ ഇക്കാര്യത്തിൽ നിർബന്ധം കൊണ്ടു വന്നിരുന്നില്ല. 

ഓസ്ട്രേലിയൻ ടീമിലെ ചില താരങ്ങൾ നേരത്ത തന്നെ ഇത്തരം ഹെൽമറ്റുകൾ വയ്ക്കാറുണ്ട്. ഡേവിഡ് വാർണർ അടക്കമുള്ള താരങ്ങൾ പക്ഷേ ഇപ്പോഴും പഴയ രീതിയിലുള്ള ഹെൽമറ്റുകളാണ് ബാറ്റ് ചെയ്യാനായി വരുമ്പോൾ വയ്ക്കാറുള്ളത്. 

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക- ഓസ്ട്രേലിയ മത്സരത്തിനിടെ ക​ഗിസോ റബാഡയുടെ പന്ത് ഓസീസ് ബാറ്റർ കാമറൂൺ ​ഗ്രീനിന്റെ ഹെൽമറ്റിൽ കൊണ്ടിരുന്നു. താരം സബ്സ്റ്റ്യൂട്ടും ചെയ്യപ്പെട്ടു. നെക്ക് പ്രൊട്ടക്ടർ ഉള്ള ​​ഹെൽമറ്റാണ് ​ഗ്രീൻ ധരിച്ചിരുന്നത്. താരം ​ഗുരുതര പരിക്കിൽ നിന്നു രക്ഷപ്പെടുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT