കുവൈറ്റ്- ബം​ഗ്ലാദേശ് പോരാട്ടം/ ട്വിറ്റർ 
Sports

സാഫ് ചാമ്പ്യൻഷിപ്പ്; ബം​ഗ്ലാദേശിനെ വീഴ്ത്തി കുവൈറ്റ് ഫൈനലിൽ

നിശ്ചിത സമയത്ത് മത്സരം ​ഗോൾരഹിതമായി. പിന്നീട് എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ കുവൈറ്റ് വിജയ ​ഗോൾ വലയിലാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കുവൈറ്റ് ഫൈനലിൽ. ആദ്യ സെമിയിൽ അവർ മുൻ ചാമ്പ്യൻമാരായ ബം​ഗ്ലാദേശിനെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനായിരുന്നു കുവൈറ്റിന്റെ ജയം. 

നിശ്ചിത സമയത്ത് മത്സരം ​ഗോൾരഹിതമായി. പിന്നീട് എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ കുവൈറ്റ് വിജയ ​ഗോൾ വലയിലാക്കി. 105+2 മിനിറ്റിൽ അബ്ദുല്ല മുഹമ്മദാണ് വിജയ ​ഗോൾ നേടിയത്. 

തോറ്റെങ്കിലും വീറുറ്റ പോരാട്ടമാണ് ബം​ഗ്ലാദേശ് പുറത്തെടുത്തത്. ഇന്ത്യ- ലെബനാൻ രണ്ടാം സെമി പോരാട്ടത്തിലെ വിജയികളായിരിക്കും കലാശപ്പോരിൽ കുവൈറ്റിന്റെ എതിരാളി. 

കുവൈറ്റ് ക്ഷണിക്കപ്പെട്ട ടീമായാണ് സാഫ് പോരാട്ടത്തില്‍ ഇത്തവണ കളിച്ചത്. കുവൈറ്റിനൊപ്പം ലെബനനും അതിഥി ടീമായാണ് ടൂര്‍ണമെന്റ് കളിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം